വാട്‍സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലൂടെ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം കൂടുതല്‍ ആകര്‍ഷകമാവുന്നു. മെറ്റ എഐയുടെ സഹായത്തോടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ശബ്‌ദ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഫീച്ചര്‍. റിയല്‍- ടൈം വോയിസ് മോഡിലൂടെ ഉപയോക്താക്കള്‍ മെറ്റ എഐയുമായി നേരിട്ട് സംസാരിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.
വാട്‍സ് ആപ്പിൻ്റെ ബീറ്റ വേര്‍ഷനില്‍ പരിചയപ്പെടുത്തിയ വോയിസ് മോഡ് ഫീച്ചര്‍ ഉടന്‍ വ്യാപകമായി ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതോടെ വാട്‍സ് ആപ്പില്‍ ഫോട്ടോകള്‍ മെറ്റ എഐയുമായി ഷെയര്‍ ചെയ്‌ത് ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെട്ടാല്‍ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കുന്നതടക്കമുള്ള എഡിറ്റിംഗ് സാധ്യമാകും. ബാക്ക്‌ഗ്രൗണ്ട് മാറ്റുകയും ഫോട്ടോ എഡിറ്റിംഗിന് മെറ്റ എഐയെ ഉപയോഗിക്കുകയും ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. മെറ്റ കണക്റ്റ് ഇവന്റ്‌ൽ ഈ പുതിയ ഫീച്ചറുകൾ കമ്പനി പ്രഖ്യാപിച്ചു.
വാട്‍സ് ആപ്പില്‍ വോയ്‌സ് എഐ മോഡിന്‍റെ സഹായത്തോടെ ജോണ്‍ സീന പോലുള്ള സെലിബ്രിറ്റികളുടെ ശബ്‌ദത്തോട് സംസാരിക്കുന്ന സംവിധാനവും ഉടൻ എത്തും. ഉപയോക്താക്കള്‍ ഫോട്ടോകള്‍ മെറ്റ എഐയുമായി ഷെയര്‍ ചെയ്യുമ്പോള്‍ ചിത്രത്തിന്‍റെ ഉള്ളടക്കം വിശദീകരിക്കുന്ന ഫീച്ചറും അവതരിപ്പിക്കുന്നു.
ഒരു ഫോട്ടോ അയച്ചു കൊടുത്താല്‍ അതെന്താണെന്ന് എഐ വിശദീകരിക്കുകയും ഭക്ഷണത്തിൻ്റെത് പോലെ ഉള്ള ചിത്രങ്ങള്‍ നല്‍കിയാല്‍ എങ്ങനെ തയ്യാറാക്കാമെന്നറിയുകയും ചെയ്യാം. അടുത്തിടെയായി വാട്‍സ് ആപ്പിലേക്ക് മെറ്റ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു വരുന്നു. പുതിയ അപ്‌ഡേറ്റുകളും ഇതിന്‍റെ തുടർച്ചയായാണ്.