10 November 2024

‘കാഴ്‌ചയില്ലാത്തവർക്കും കാണാം’; ബ്ലൈൻഡ് സൈറ്റ് നൂതന വിദ്യയുമായി ഇലോൺ മസ്‌ക്

ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്‌ച ലഭിക്കുമെന്നാണ് വാദം

കാഴ്‌ചയില്ലാത്തവർക്കും കാഴ്‌ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്‌കിൻ്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തവർക്ക് ന്യൂറാലിങ്കിൻ്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിൻ്റെസഹായത്തോടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്‌ച പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ്റെ അനുമതി ലഭിച്ചെന്നും മസ്‌ക് അറിയിച്ചു.

ന്യൂറലിങ്കിൻ്റെ ഉപകരണത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാൻ കഴിയുന്ന ന്യൂറൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ്റെ അനുമതി ലഭിച്ചെങ്കിലും ഉപകരണം എന്ന് തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കാണ്എഫ്.ഡി.എ സാധാരണയായി ബ്രേക്ക് ത്രൂ ഡിവൈസ് പദവി നൽകാറുള്ളത്.

മസ്‌ക് ‘ബ്ലൈൻഡ് സൈറ്റി’ന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ‘സ്റ്റാർ ട്രെക്ക്’എന്ന പ്രമുഖ സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിൻ്റെ ചിത്രം പങ്കുവെച്ചാണ്. ജന്മനാ കാഴ്‌ചയില്ലാത്ത കഥാപാത്രമാണ് ‘ജിയോർഡി ലാ ഫോർജ്. ജിയോർഡി ലാ ഫോർജിന് ചില ഉപകരണങ്ങളുടെ സഹാത്തോടെ കാഴ്‌ച ലഭിക്കുന്നതായാണ് സിനിമയുടെ പ്രമേയം.

Share

More Stories

1962 ഇന്ത്യ- ചൈന ‘വാലോങ് യുദ്ധം’; അനുസ്‌മരിച്ച് അരുണാചലിലെ മോട്ടോർ സൈക്കിൾ റാലി

0
ഇറ്റാനഗർ: 'വാലോങ് യുദ്ധം' അനുസ്‌മരിച്ചും 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ഇന്ത്യൻ സൈന്യം അരുണാചൽ പ്രദേശിലെ മിപിയിൽ നിന്ന് മെഷായിയിലേക്ക് മോട്ടോർ സൈക്കിൾ റാലി...

അമേരിക്കയുടെ ഏറ്റവും സമ്പന്നനായ പ്രസിഡന്റ്; ആസ്‌തി 55622 കോടി രൂപയോളം, ട്രംപിൻ്റെ വരുമാന സ്രോതസുകള്‍

0
ചരിത്ര വിജയം നേടി യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. വാശിയേറിയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ നടത്തിയ വിജയാഘോഷത്തില്‍ അമേരിക്കയുടെ സുവര്‍ണ കാലഘട്ടമെന്നാണ്...

നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ‘കിരാതം’; വഖഫ് വിവാദ പരാമര്‍ശത്തിൽ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസിൻ്റെ പരാതി

0
വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത്...

വ്യാജവാർത്ത; മംഗളം പത്രത്തിന് പിഴ; അസോ. എഡിറ്റർക്ക് തടവുശിക്ഷ

0
മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്നിരുന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കാരണത്താൽ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന...

ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ

0
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ...

ജിപിഎസിന് വെല്ലുവിളിയായി നാവിക് എത്തുന്നു; ഇന്ത്യയിൽ പുതിയ വഴികാട്ടി

0
ഗതി-സ്ഥാനനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക 'നാവിക്' ( NaVIC) നാവിഗേഷന്‍ സംവിധാനം പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ഉടന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ. രാജ്യത്ത്...

Featured

More News