6 March 2026

വിവാദങ്ങൾക്ക് ഇടയിലും ആവേശമായി ഇലുമിനാറ്റി; ആരാണ് ഇലുമിനാറ്റികൾ?

പണം കൊണ്ട്, ബുദ്ധി കൊണ്ട്, കരുത്ത് കൊണ്ട് കാലത്തെയും കാലാവസ്ഥയെ പോലും പിടിച്ചുകെട്ടാന്‍ കഴിവുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് പ്രചരിക്കുന്ന മറ്റു കഥകള്‍.

ഒരിടയ്ക്ക് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന വാക്കായിരുന്നു ‘ഇലുമിനാറ്റി’. പിന്നീട് വലിയ പ്രസക്തി അതിന് നൽകിയില്ലെങ്കിലും വീണ്ടും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ഇലുമിനാറ്റി എന്ന വാക്ക്. ആവേശം സിനിമയിലെ പാട്ട് രാജ്യമെങ്ങും വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിലും രംഗത്തുവന്നിരുന്നു. ഇതോടെയാണ് വീണ്ടും ഇലുമിനാറ്റി എന്ന വാക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായത്.

എന്താണ് ഈ ഇലുമിനാറ്റി എന്ന ചര്‍ച്ചയും ഇതോടൊപ്പം സജീവമായിരുന്നു. എന്താണ് ഈ ഇലുമിനാറ്റി?, ആരാണ് ഇലുമിനാറ്റികള്‍?, ഇതും വിശ്വാസങ്ങളുമായി എന്ത് ബന്ധം?, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്. ഒരു പാട്ട് ഉയര്‍ത്തിവിട്ട ആവേശമാണിപ്പോള്‍ ഇലുമിനാറ്റി വിവാദത്തില്‍ എത്തി നില്‍ക്കുന്നത്.

ഇലുമിനാറ്റിയെക്കുറിച്ച് പല കഥകളും ലോകത്ത് പ്രചരിക്കുന്നുണ്ട്. പലരും പലതരത്തിലാണ് ഇലുമിനാറ്റിക്ക് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍. ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഇലുമിനാറ്റികള്‍ എന്ന് പറയും എന്നാണ് മുഖ്യമായ ഒരു വാദം. ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് ഇവരെന്നും വിശ്വസിക്കുന്നവരുണ്ട്. പണം കൊണ്ട്, ബുദ്ധി കൊണ്ട്, കരുത്ത് കൊണ്ട് കാലത്തെയും കാലാവസ്ഥയെ പോലും പിടിച്ചുകെട്ടാന്‍ കഴിവുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് പ്രചരിക്കുന്ന മറ്റു കഥകള്‍. ഇവര്‍ ലോകമെങ്ങും പടര്‍ന്നുകിടക്കുന്നു എന്നാണ് നിഗൂഢ സിദ്ധാതക്കാര്‍ പറയുന്നത്.

1700 കളില്‍ ബവേറിയന്‍ പ്രഫസറാണ് ഇലുമിനാറ്റിക്ക് രൂപം കൊടുത്തത് എന്നാണ് ഇതില്‍ മുഖ്യമായ സിദ്ധാന്തം. നാട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും മതമേധാവിത്വങ്ങള്‍ക്കും എതിരെ പോരാടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. യുക്തിയെയും വിദ്യാഭ്യാസത്തെയും വളര്‍ത്തിയെടുത്ത് സമൂഹത്തെ നന്നാക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. വിരലില്‍ എണ്ണാവുന്ന അംഗങ്ങളില്‍ തുടങ്ങിയ ഇലുമിനാറ്റി പിന്നീട് ലോകമെങ്ങും വളര്‍ന്നെന്നും പറയപ്പെടുന്നു. ഇതില്‍ നിന്നും പിന്നീട് ഫ്രീ മേസണ്‍സ് എന്ന സംഘടനയും രൂപപ്പെട്ടു.

ഐ ഓഫ് പ്രൊവിഡന്‍സ് (EYE OF Providence) ത്രികോണത്തിനകത്തെ കണ്ണുകള്‍ ഇലുമിനാറ്റിയോട് ചേര്‍ത്തുവച്ച് പറയുന്നവരുമുണ്ട്. ലോകത്തെ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നാണ് ഇതിലൂടെ ഇവര്‍ അര്‍ത്ഥമാക്കുന്നത്.ഇലുമിനാറ്റി ഒരിക്കലും ഒരു സങ്കല്‍പം അല്ലെന്നും ഒരു യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നും പരസ്യമായി കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ വരെ മറികടക്കാനുള്ള തന്ത്രം വരെ ഇലുമിനാറ്റി അംഗങ്ങൾക്കറിയാമെന്നായിരുന്നു അന്ന് ഹെല്ല്യറുടെ വാദം.

ഡാൻ ബ്രൗണിന്‍റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലും ഇലുമിനാറ്റികളെക്കുറിച്ച് പറയുന്നുണ്ട്. ഇന്ന് ലോകത്ത് അതിസമ്പന്നരും അതിപ്രശസ്തരുമായ സെലിബ്രിറ്റികളില്‍ പലരും ഈ സംഘടനയില്‍ അംഗമാണെന്നും വാദങ്ങളും നിലവിലുണ്ട്. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ‘ഇലുമിനാറ്റി’ക്കു പിന്നിലെന്നും ഒരു കഥ ഇന്ത്യയിലും പ്രചാരത്തിലുണ്ട്.

ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും അശോക ചക്രവർത്തി പങ്കുവച്ചെന്നും. ഇവര്‍ ലോകമെങ്ങും സഞ്ചാരിച്ച് ഈ അറിവ് പകര്‍ന്നെന്നുമാണ് കഥ. ഈ 2024ലും പാട്ടിലും സിനിമയിലുമായി ഇലുമിനാറ്റി വീണ്ടും ജനങ്ങള്‍ക്ക് നടുവിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു കൗതുകം.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News