പിവി അന്‍വര്‍ രാജി ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിൻ്റെത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിൻ്റെ ഭാഗമെന്നും എംവി ഗോവിന്ദന്‍ വിശദമാക്കി.
പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. സ്വതന്ത്ര എംഎല്‍എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസമാണ് പ്രശ്‌നം. അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നില്‍ കണ്ടാണ് പിവി അന്‍വറിൻ്റെ രാജി. ഈ നിയമസഭ കാലയളവ് തീരും വരെയും എംഎല്‍എയായി തുടരുമെന്നായിരുന്നു അന്‍വറിൻ്റെ നേരത്തെയുള്ള പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത പിവി അന്‍വര്‍ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന.
പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞു. രാജ്യസഭാംഗത്വം ഉള്‍പ്പെടെ കോണ്‍ഗ്രസ് വഗ്‌ദാനം ചെയ്‌തുവെന്നും പിവി അന്‍വറിൻ്റെ അടുപ്പക്കാര്‍ പറയുന്നു.