കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വനമേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിൽ പ്രാന്തപ്രദേശത്താണ് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.
നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ അടക്കം ഇതിനെ എതിർക്കുന്നു. ഇത് പ്രശ്‌നമുണ്ടാക്കിയെന്നാണ് വിവരം. വന നശീകരണം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നു വന്നതിനെ തുടർന്നുള്ള ഷൂട്ടിംഗ് സ്ഥലം കർണാടക വനം വകുപ്പ് സംഘം പരിശോധിക്കും. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങൾ വനം വകുപ്പ് അന്വേഷിക്കും.
അതേ സമയം ഷൂട്ടിംഗിനിടെ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മിൽ നടന്ന തർക്കം മൂലം സംഘർഷത്തിലേക്ക് നീങ്ങിയെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്‌പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം.
യുവാവിനെ ആക്രമിച്ചത് നാട്ടുകാരുടെ ഇടയിൽ രോഷം ഉയർന്നിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മാറ്റണമെന്നും അണിയറ പ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു നാട്ടുകാർ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.