27 January 2025

ഫിംഗർ പ്രിൻറ് മാച്ച് അല്ല; സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു

കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഷരീഫുള്‍ ഇസ്ലാമിൻ്റെത്‌ അല്ലെന്ന് കണ്ടെത്തിയത്

നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. സെയ്‌ഫ് അലിഖാൻ്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിൻ്റെത് അല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിൻ്റെതുമായി യോജിക്കുന്നില്ല.

ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിൻ്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റ് ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിൻ്റെത്‌ അല്ലെന്ന് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ സെയ്‌ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്‌തു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്‌തിരുന്നു എന്നാൽ അയാളെ പോലീസ് വിട്ടയച്ചു.

പിന്നീടാണ് ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിൻ്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.

Share

More Stories

അമേരിക്കയുടെ വിമാനം ഇറക്കാൻ അനുവദിച്ചില്ല; രാജ്യത്തിനെതിരെ നടപടിയെടുക്കാൻ ട്രംപ് ഉത്തരവിട്ടു

0
യുഎസ് പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലം അതിൻ്റെ തുടക്കം മുതൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കണ്ടത്. അടുത്തിടെ, കുടിയേറ്റക്കാരെ ചൊല്ലി യുഎസും കൊളംബിയയും തമ്മിലുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ...

സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യ മന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ

0
സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി...

വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയലിലേക്ക്

0
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്‌ലാവത്തും ഇൻസ്റ്റ ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുന്നത് 20 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ദമ്പതികൾ വേർപിരിയലിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം...

35 വർഷത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരിലെ ത്രാലിൽ ദേശീയ പതാക ഉയർത്തി

0
രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ദേശഭക്തി ഗാനങ്ങൾക്കൊപ്പം 35 വർഷത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ ദേശീയ ത്രിവർണ്ണ പതാക ഉയർത്തി. ഒരുകാലത്ത് തീവ്രവാദികളുടെയും വിഘടനവാദികളുടെയും കോട്ടയായിരുന്ന...

ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ കെപിസിസി വക്താവ്

0
പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചതായി റിപ്പോർട്ട്. ഇദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി...

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നിയമം നിർമ്മിക്കും

0
രാജ്യം മുഴുവൻ എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. അടുത്തമാസം 14 നകം...

Featured

More News