അബുദാബിയില്‍ നടന്ന വീ പ്രൊട്ടക്ട് ആഗോള ഉച്ചകോടിയില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയെ ലക്ഷ്യമാക്കി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ച് എത്തിസലാറ്റ് & യുഎഇ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടന്നത്.
കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തതോടെ, രക്ഷിതാക്കളുടെ ചുമതലകള്‍ക്കും പുതിയ സാങ്കേതിക പരിഹാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനും രക്ഷിതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനും ഈ പുതിയ സിം കാര്‍ഡുകളും സേവനങ്ങളും രൂപകല്‍പന ചെയ്‌തതാണെന്ന് ഇ & യുഎഇ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനായി സൗജന്യ ഡാറ്റ ഉള്‍പ്പെടെയുള്ള പ്ലാനുകളും, കുട്ടികളുടെ ഉപയോഗത്തിനനുസരിച്ചുള്ള അനുയോജ്യമായ ഓപ്ഷനുകളും ഇതിനുണ്ട്.
കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും പഠനവുമായി ബന്ധപ്പെട്ട ഡാറ്റ സൗജന്യമായി നല്‍കാനും കഴിയുന്ന സിം കാര്‍ഡുകളും രക്ഷാകര്‍തൃ നിയന്ത്രണ സേവനങ്ങളും ഇ & യുഎഇ അവതരിപ്പിച്ചു. ഈ സേവനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ സുഖകരവും സുരക്ഷിതവുമാക്കാന്‍ സഹായിക്കും. വിളിക്കാവുന്ന നമ്പറുകള്‍ നിര്‍ണയിക്കുന്നതിനും അനുചിത വെബ്‌സൈറ്റുകള്‍ക്ക് പ്രവേശനം തടയുന്നതിനും ഈ സിം കാര്‍ഡുകള്‍ പ്രയോജനപ്പെടും.
പുതിയ സിം കാര്‍ഡിനൊപ്പം രക്ഷാകര്‍തൃ നിയന്ത്രണ സേവനവും ലഭ്യമാണ്. പ്രതിമാസം 30 ദിര്‍ഹം നല്‍കി ഈ സേവനം സബ്സ്ക്രൈബ് ചെയ്യാന്‍ കഴിയുമെന്നും, 49 ദിര്‍ഹം വരെ ചെലവില്‍ സിം കാര്‍ഡും ഫ്രീ കണ്‍ട്രോള്‍ സേവനവും ലഭ്യമാക്കുന്ന പ്ലാനുകളും ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ് എന്നും, ഇ & യുഎഇ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് എല്‍ഖൗലി പറഞ്ഞു. ഇ ആന്റ് യുഎഇ ആപ്പ് വഴിയും ഈ സേവനങ്ങള്‍ എളുപ്പത്തില്‍ സജീവമാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.