6 March 2026

ആർക്കുവേണ്ടിയാണ് ഇവരീ കൊലപാതകങ്ങൾ നടത്തുന്നത്?

പകർച്ചവ്യാധിയിലും പ്രകൃതി ക്ഷോഭങ്ങളിലുംപ്പെട്ട് നിലവിളിച്ച ഒരു ജനത എത്രവേഗമാണ് വേർതിരിവിന്റെ ഹിംസരൂപം പൂണ്ട് തെരുവിൽ അലറുന്നത്.

| അനിതൻ അപ്പു

ആർക്കുവേണ്ടിയാണ് ഇവരീ കൊലപാതകങ്ങൾ നടത്തുന്നത്. ഇസത്തിനുമപ്പുറം ഇവർ ഓരോ വീട്ടിലെയുംഅമ്മമാരുടെ അച്ഛൻമാരോടെ ഭാര്യയുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ആശ്രയവും അത്താണിയുമായിരിക്കാം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്റെ മാനവിക ബോധം, പൗരബോധം എന്നിവ യുക്തിഭദ്രമായി ഉൾക്കൊള്ളാൻ കഴിയാതെ ഇന്നുകാണുന്ന യാതൊരു ഭൗതിക പരമായും സ്വഭാവ പരമായും യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഇരുണ്ടകാലത്തെ വിശ്വാസപ്രമാണങ്ങളും തലയിലേറ്റി അതിന്റെ പേരിൽ തെരുവിൽ വെട്ടിമരിക്കുന്ന അവസ്ഥ എന്തു കഷ്ടമാണ്.

ഒരേ രക്തം സിരയിലോടുന്ന പ്രത്യുത്പാദന ബന്ധങ്ങൾക്ക് വേർതിരിവില്ലാത്ത മനുഷ്യൻ മതത്തിന്റെ പേരിൽ തെരുവിൽ വെട്ടിമരിക്കുന്നു. പിറകെയുള്ളവർ മുഷ്ടിചുരുട്ടി ആഘ്രോഷിക്കുന്നു.ഇവിടെ മനുഷ്യന്റെ സാമാന്യജീവൻ ഭയത്തിൽ വിറങ്ങലിക്കുന്നു. പകർച്ചവ്യാധിയിലും പ്രകൃതി ക്ഷോഭങ്ങളിലുംപ്പെട്ട് നിലവിളിച്ച ഒരു ജനത എത്രവേഗമാണ് വേർതിരിവിന്റെ ഹിംസരൂപം പൂണ്ട് തെരുവിൽ അലറുന്നത്.

ആരുടെയെങ്കിലും പട്ടിണി മാറ്റാനാണൊ. തൊഴിലില്ലാത്തവന് തൊഴിൽ കൊടുക്കാനാണൊ. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തിന് അവരുടെ അടുക്കളയിലെ അടുപ്പ്, മക്കളുടെ വിദ്യാഭ്യാസം,തൊഴിൽ ഇതൊക്കെയാണ് പ്രശ്നം, അല്ലാതെ വേർതിരിവിന്റെ വെറുപ്പിന്റെ മതമല്ല പ്രശ്നം. ഇതൊക്കെ ആലോചിക്കുന്നവൻ പ്രതികാരത്തിൽ ആക്രോശിക്കയല്ല,സാഹചര്യത്തെയോർത്ത് ബുദ്ധിമാനായ ഭീരുവാകുകയാണ് ചെയ്യുന്നത്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News