1 November 2024

‘അതീവ ശ്രദ്ധയോടെ ചികിത്സ’; വെടിക്കെട്ട് അപകടത്തിൽ നാലുപേർ റിമാൻഡിൽ, എട്ടുപേർക്കെതിരെ കേസ്

സ്‌കിൻ ഗ്രൈൻഡിങ്ങിന് തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്

കാസർകോട്: കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരേ വീട്ടുകാരും അടുത്ത ബന്ധുക്കളുമായ നിരവധി പേരാണ്‌ പരിക്കേറ്റ്‌ ഒരേ ആശുപത്രിയിൽ അടുത്തടുത്ത്‌ ചികിത്സയിലുള്ളത്‌. മംഗളൂരു എജെ ആശുപത്രിയിൽ കരിവെള്ളൂർ വടക്കേ മണക്കാട്ട്‌ പടിഞ്ഞാറ്‌ വീട്ടിൽ ഭരതനും വീട്ടുകാരും അടക്കം നാലുപേരുണ്ട്.

നീലേശ്വരം കൊട്രച്ചാലിലെ ബാബുവിൻ്റെ വീട്ടിലെ മൂന്നുപേരും പടന്നക്കാട്‌ ബാങ്ക്‌ റോഡിലെ രാജേന്ദ്രനടക്കം രണ്ടുപേരും എജെ ആശുപത്രിയിൽ പൊള്ളലേറ്റ്‌ ചികിത്സയിലുണ്ട്‌. പരിയാരത്ത്‌ നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല ഉഷമ്മയിൽ പ്രകാശും മകൻ നദ്വൈദും ചികിത്സയിലാണ്‌. പയ്യന്നൂർ വീവേഴ്‌സ്‌ സ്ട്രീറ്റിൽ അനിതയടക്കം അഞ്ചുകുടുംബാംഗങ്ങൾ കണ്ണൂർ മിംസിൽ ചകിത്സയിലുണ്ട്‌.

എട്ട്‌ പേർക്കെതിരെ കേസെടുത്തു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ എട്ട്‌ പേർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ശക്‌തമാക്കി. അറസ്റ്റിലായ രണ്ട് ക്ഷേത്രഭാരവാഹികളും രണ്ട് പടക്ക തൊഴിലാളികളും ഉൾപ്പെടെ നാലുപേർ റിമാൻഡിലാണ്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പടെ എട്ട്‌ പേർക്കെതിരെയാണ്‌ കേസ്‌. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖർ ഐഎഎസ് പറഞ്ഞു.

അപകടത്തിൽ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചതായി കളക്ടര്‍ വ്യക്തമാക്കി. അനുമതിയില്ലാതെ ആണ്‌ വെടിക്കെട്ടിൻ്റെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്നും പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതമായ അകലം ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐപിഎസ് പറഞ്ഞു.

വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ

മംഗളൂരു എജെ ആശുപത്രി കരിവെള്ളൂർ വടക്കേ മണക്കാട്ട്‌ പടിഞ്ഞാറ്‌ വീട്ടിൽ കെ.സനോജ്‌ (40), സൂര്യദേവ്‌ (9), സായൻ ദേവ്‌ (4), കെ ഭരതൻ (73), നീലേശ്വരം കൊട്രച്ചാലിലെ പി ബാബു (58), കെവി സിന്ധു (48), കെവി അഭിരാം (23), പടന്നക്കാട്‌ ബാങ്ക്‌ റോഡിലെ ലീന (52), രാജേന്ദ്രൻ (62), അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പി.നിതീഷ്‌ (29), സി.കൃപേഷ്‌ (29), കിനാനൂർ മുണ്ടോട്ടെ കെവി രജിത്ത്‌ (35), നീലേശ്വരം മന്ദൻപുറം തുളസിയിൽ സനോജ്‌ (41), ചെറുവത്തൂർ തുരുത്തി അഞ്ജലി ഹൗസിൽ കെവി അതുൽ ബാബു (20), നീലേശ്വരം തൈക്കടപ്പുറത്തെ കെ.അനൂപ്‌ (36), ചെറുവത്തൂർ പാത്തിക്കാൽ ബീജൻ്റെ വളപ്പിൽ ധനുഷ്‌ (17), നീലേശ്വരം വട്ടപ്പൊയിൽ നന്ദനത്തിൽ പികെ വിജയൻ (64), പുത്തരിയടുക്കം പൂവാലംകൈയിലെ എവി രാമചന്ദ്രൻ (70), കോട്ടപ്പുറം കൊയാമ്പുറം പ്രസാദം വീട്ടിൽ അതുൽ പ്രസാദ്‌ (46), ചെറുവത്തൂർ മണിയേരി വീട്ടിൽ എം.ശ്രീഹരി (18). കക്കാട്ട്, പാലക്കുന്ന് പി.നാരായണൻ (58).

കണ്ണൂർ മിംസ്‌ ആശുപത്രി

പയ്യന്നൂർ വീവേഴ്‌സ് സ്ട്രീറ്റിൽ അനിത (58), മകൾ വിന്യ (37), മകൻ വിനീഷ് (34) മരുമകൾ സൗപർണിക (25), ചെറുമകൾ ഭാവിക (9), ചെറുവത്തൂർ കണ്ണങ്കൈ പൊള്ളയിലെ ഷമിൽ ചന്ദ്രൻ (23), കരുവാച്ചേരിയിലെ വിവി ശരത്ത് (32), തേർവയലിലെ കേരളാ ബാങ്ക്‌ റിട്ട. മാനേജർ പിസി പത്മനാഭൻ (75), പയ്യന്നൂർ വീവേഴ്‌സ് സ്ട്രീറ്റിലെ വിനീഷ് (34), കരുവാച്ചേരി ഓം നിവാസ് എം.ഗീത (52), അച്ചാംതുരുത്തി എരഞ്ഞിക്കീലിലെ കെ.വി അഭിജിത്ത്, നീലേശ്വരം പള്ളിക്കര മുണ്ടേമ്മാട്ടെ പിപി ശർമ (33), നീലേശ്വരം പൊലീസ് സ്റ്റേഷന് സമീപത്തെ കെവി രാകേഷ് (40), നീലേശ്വരം വീവേഴ്‌സ് സ്ട്രീറ്റ് ശിവകൃപയിൽ ബിപിൻദാസ് (39), തളിപ്പറമ്പ്‌ പൂക്കോത്ത് സ്ട്രീറ്റിൽ രമണി ബാലകൃഷണൻ, പൊള്ളയിൽ വിഷേഖ് (20), കൊല്ലംപാടി പയ്യംകുളം രേവതി ഹൗസിൽ സന്തോഷ് (45), തൈക്കടപ്പുറം കടിഞ്ഞിമൂല വീവേഴ്‌സ് കോളനിയിൽ കെ.മോഹനൻ (58), ചായ്യോത്ത് കണിയാട മിഥുൻരാജ് (28), തൈച്ചമാട് തുരുത്തി ആദിഷ് (18), ചായ്യോത്ത് കുണ്ടാരത്തിലെ കപ്പൽ ജോലിക്കാരൻ കെവി ശ്രീനാഥ്, കാട്ടിപ്പൊയിലിലെ എം.സൗരവ്, പള്ളിക്കര മുണ്ടേമ്മാട്ടെ പി.ശ്രീരാഗ്‌ (26), സുധീഷ് (30), അച്ചാംതുരുത്തിയിലെ ടി.വി അതുൽ (21).

കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി

ചെറുവത്തൂർ വടക്കുമ്പാട്ടെ മധുവിൻ്റെ മകൻ മിഥുൻ മാധവ്‌ (22), കാടങ്കോട്ടെ പവിത്രൻ്റെ മകൻ ആദിത്യൻ (23), അതിയാമ്പൂരിലെ പത്‌മനാഭൻ്റെ മകൻ അഭിനന്ദ്‌ (21), കാടങ്കോട്ടെ എം .രാജുവിൻ്റെ മകൻ അമൽരാജ്‌ (20), നീലേശ്വരം പള്ളിക്കരയിലെ എ.വി വിനോദ്‌കുമാർ (55) , ഉദുമയിലെ ജയനാഥിൻ്റെ മകൾ നന്ദന (20), ഉദുമയിലെ കെ.അഭിഷേകിൻ്റെ മകൾ കെ.വി അജ്‌ഞു (28), നീലേശ്വരത്തെ രതീഷിൻ്റെ മകൾ ഹർഷ (13), നിലേശ്വരം തെരുവത്തെ കുട്ടൻ്റെ മകൾ ദേവഗംഗ (13), തെരുവത്തെ വിശാഖിൻ്റെ മകൾ തന്മയ (11), കടിഞ്ഞിമൂലയിലെ സ്‌മിത.

കോഴിക്കോട്‌ ബേബി മെമ്മൊറിയൽ ആശുപത്രി

ഷബിൻ രാജ്‌ (19), കെ.ബിജു (38), മാവുങ്കാൽ അടുക്കത്തെ പി.പ്രീതി (35), മകൾ പ്രാർഥന (4), വിഷ്‌ണു (29), രതീഷ്‌ (32). ഇവരിൽ നാലുപേർ വെന്റിലേറ്ററിലാണ്‌.

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി

നീലേശ്വരം നെടുങ്കണ്ട ശ്രീപാദത്തിൽ ശ്രീദേവി (18), ചോയ്യങ്കോട്‌ കിനാനൂർ റോഡിലെ സി.സന്ദീപ് (38), ചാത്തമത്ത് താഴെത്തടത്തിൽ എ.കെ ശൈലജ (36).

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല ഉഷമ്മയിൽ പ്രകാശ് (50), മകൻ നദ്വൈദ് (15), ചാത്തമത്ത്‌ ആലയിൽ ലതീഷ്‌ (40), പാലയിൽ നന്ദനം വീട്ടിൽ രോഹിൽ (33), പാലയിൽ കൊടക്കാനം വളപ്പിൽ ദീക്ഷിത്‌ (24).

കാഞ്ഞങ്ങാട്‌ ഐ ഷാൽ മെഡിസിറ്റി

എരിഞ്ഞിക്കലിലെ ശകുന്തളയുടെ മകൻ ശരത്‌ (18), എരിഞ്ഞിക്കലിലെ രാജുവിൻ്റെ മകൻ ആകാശ്‌ (19), മോഹനൻ്റെ മകൻ പി.വി ആദർശ്‌ (26), അച്ചാംതുരുത്തിയിലെ അതുൽ (22), സന്തോഷ്‌ (35), വിനോദ്‌ കുമാർ (38), ടിവി രജനി (34), വിജി രാജൻ (36), ടി.സരസ്വതി (48), ദേവകി (50), ശാന്ത (51), എംകെ അഭിജിത്ത്‌ (26), പിവി ആൻസി (28), ശ്രീഹരി (30), പി.അകാശ്‌ (31), ആനന്ദ്‌ (34), കാശിനാഥ്‌ (29).

കാഞ്ഞങ്ങാട്‌ സൺറൈസ് ആശുപത്രി

കാടങ്കോട്ടെ കൃഷ്‌ണൻ്റെ മകൻ വിഷ്‌ണു(19)

മാവുങ്കാൽ സഞ്ജീവനി ആശുപത്രി

കടിഞ്ഞിമൂലയിലെ സച്ചിൻ (35), പടന്നക്കാട്ടെ സരോജിനി (45), രമ (40), പടന്നക്കാട്ടെ വിനോദ് (35), നീലേശ്വരത്തെ പാർവതി (38), നീലേശ്വരത്തെ ചിൻമയി (30), തുരുത്തിയിലെ വിഷ്‌ണു (28).

കാഞ്ഞങ്ങാട് 
മൻസൂർ ആശുപത്രി

നീലേശ്വരത്തെ ടിഎച്ച് ബാലചന്ദ്രൻ (50), നീലേശ്വരത്തെ വിജയൻ്റെ ഭാര്യ ഷീന(28), നീലേശ്വരത്തെ രാമചന്ദ്രൻ്റെ ഭാര്യ പുഷ്‌പ (38), നീലേശ്വരം കണിച്ചിറയിലെ രാജേഷ് (50), സിന്ധു (58).

ചെറുവത്തൂർ കെഎഎച്ച്‌എം ആശുപത്രി

നീലേശ്വരം കടിഞ്ഞിമൂലയിലെ വിദ്യ (44).

സ്‌കിൻ ഗ്രൈൻഡിങ് സൗകര്യവും ഒരുക്കും

എല്ലാ സഹായവും സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്‌തതായി മന്ത്രി പറഞ്ഞു. സർക്കാറുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളൽ ചികിൽസിക്കുന്ന നാഷണൽ ബേൺ സെൻ്റെർ എന്നിവരുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.

സ്‌കിൻ ഗ്രൈൻഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇതുകാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു. മറ്റ് അവയവങ്ങളെ പോലെ തൊലി ദാനം ചെയ്യാൻ കേരളത്തിൽ ആളുകൾ മുന്നോട്ട് വരേണ്ടതുണ്ട്.

അപകടത്തെക്കുറിച്ച് പോലീസ് തലത്തിലും കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങൾ നടക്കുന്നതായി മന്ത്രി രാജൻ അറിയിച്ചു. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ട അദ്ദേഹം സർക്കാരിൻ്റെ എല്ലാ പിന്തുണയും അറിയിച്ചു.

Share

More Stories

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

‘മദ്യം പ്രകൃതിദത്തം’; മനുഷ്യരല്ലാതെ മറ്റ് ജീവികളും സ്വാഭാവികമായി മദ്യം ഉപയോഗിക്കുന്നതായി പഠനം

0
പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി ആൽക്കഹോൾ അംശം കണ്ടെത്താൻ സാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യരല്ലാതെ മറ്റു ജീവികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധുരവും പുളിയുമുള്ള പഴങ്ങൾ, തേൻ, ചെടികളുടെ...

റബർ വില വീണ്ടും കുത്തനെ ഇടിഞ്ഞു; ടാപ്പിംഗ് നിർത്തി ഇടത്തരം തോട്ടങ്ങൾ

0
കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപവരെ ഉയർന്നുകൊണ്ട് ചരിത്രത്തിലൂടെ കടന്ന റബർ വില ഇപ്പോൾ വീണ്ടും കുത്തനെ ഇടിയാൻ തുടങ്ങി. വില 180 രൂപയിലേക്ക് താഴ്ന്നതോടെ ടാപ്പിംഗ് പുനരാരംഭിച്ചിരുന്ന ഇടത്തരം തോട്ടങ്ങളിൽ ടാപ്പിംഗ്...

‘കോടതി മന്ദിരം താൽക്കാലിക മോർച്ചറിയാക്കി’; പതിറ്റാണ്ടുകളിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തിൽ സ്‌പെയിൻ

0
രാജ്യത്തിൻ്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ഈ ആഴ്‌ച മണിക്കൂറുകൾക്കുള്ളിൽ പെയ്‌ത ഒരു വർഷത്തെ മഴയ്ക്ക് ശേഷം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിൽ സ്പെയിൻ വിറങ്ങലിക്കുന്നു. ചൊവ്വാഴ്‌ച ആരംഭിച്ച കൊടുങ്കാറ്റിൽ ഇതുവരെ 95 പേർ...

Featured

More News