6 March 2026

വ്യാജ ലോൺ ആപ്പ് വഴി തട്ടിപ്പ്; നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ

യുപിഐയില്‍ നിലവില്‍ ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിലൂടെ മാത്രമാണ് പണമിടപാടുകള്‍ നടത്താൻ കഴിയുക. ഇനിമുതല്‍ ഒരാളുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് കൂടി ഉപയോഗിക്കാനാകും.

രാജ്യത്ത് വ്യാജ ലോണ്‍ ആപ്പുകളും ഇതുവഴിയുള്ള തട്ടിപ്പുകളും വർധിക്കുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ലോണ്‍ ആപ്പുകളുടെ വിവരശേഖരം തയാറാക്കാൻ ഒരുങ്ങുകയാണ് ആർബിഐ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയന്ത്രണ സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെൻഡിങ് ആപ്പുകളെക്കുറിച്ചുള്ള (ഡിഎല്‍എ) വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്. ഇതിലൂടെ വ്യാജ ഡിഎല്‍എകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണക്കാർക്ക് ലഭ്യമാകുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.

യുപിഐയില്‍ ഡെലിഗേറ്റഡ് പെയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും ആർബിഐ ഗവർണർ അറിയിച്ചു. യുപിഐയില്‍ നിലവില്‍ ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിലൂടെ മാത്രമാണ് പണമിടപാടുകള്‍ നടത്താൻ കഴിയുക. ഇനിമുതല്‍ ഒരാളുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് കൂടി ഉപയോഗിക്കാനാകും.

മുഖ്യ ഉപയോക്താവിന് (പ്രൈമറി യൂസർ), മറ്റൊരു വ്യക്തിക്ക് (സെക്കൻഡറി യൂസർ) തന്റെ അക്കൗണ്ടിലെ പണം കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുന്ന സൗകര്യമാണിത്. ഇതിന് ഒരു പരിധിയുണ്ടാകുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.

യുപിഐ വഴി നികുതിയടയ്ക്കുന്നതിനുള്ള പരിധിയും വർധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം വരെയാണ് നികുതിയടയ്ക്കാനാകുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. രാജ്യത്ത് വ്യാജ ലോണ്‍ അപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വർധിക്കുകയാണ്. കഴിഞ്ഞമാസം ഇരുപത്തിരണ്ടുകാരിയായ യുവതി തട്ടിപ്പിന് ഇരയായിരുന്നു. ക്രെഡിറ്റ് ക്വിക്ക് ചെക്ക് ഒ വെലോക്രെഡിറ്റ് എന്ന ആപ്പ് വഴിയായിരുന്നു തട്ടിപ്പ്. പണം തിരിച്ചടയ്ക്കുന്നതിനായി വലിയ രീതിയിലുള്ള ഭീഷണിയും മറ്റും നേരിട്ടതായും യുവതി പറയുന്നു.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News