ഇപ്പോഴുള്ള മറ്റ് വെല്ലുവിളികൾക്ക് പുറമെ അസംസ്കൃത വസ്തുക്കളുടെ വിലയിലുള്ള വലിയ വർദ്ധനവ് കൂടി വസ്ത്ര നിർമ്മാണ കമ്പനികൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതായി ദക്ഷിണേന്ത്യയിലെ വസ്ത്ര നിർമ്മാതാക്കളുടെ സംഘടനയായ സൗത്ത്ഇന്ത്യൻ ഗാർമെൻറ്സ് മാനുഫാക്റ്ററേ ഴ്സ്അസോസിയേഷൻ ( സിഗ്മ). ഇതിനെ തുടർന്ന് വസ്ത്രങ്ങൾക്ക് ചെറിയ രീതിയിൽ (10 മു തൽ 25 ശതമാനം വരെ ) വില വർദ്ധിപ്പിക്കുന്നതായി സംഘടന പ്രസിഡന്റ് യുഡി അൻവർ റീ ടൈലേഴ്‌സിനായി പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു.
അടുത്ത കാലത്തുള്ള സ്ഥിതി വിവരക്കണക്കു കൾ പ്രകാരം അസംസ്കൃത വസ്തുക്കളുടെ വില ഈ വർഷം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഉള്ളത്. അതേ സമയം ഇറക്കുമതിയിലുള്ള മാറ്റങ്ങളും പരുത്തിയുടെ വില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നു എന്നതും കാരണമാണ് എന്ന് സംഘടന പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
പോളിസ്റ്റർ, റേയോൺ തുടങ്ങിയ സിന്തറ്റിക് തുണിത്തരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന എണ്ണയു ടെ വില 50 ശതമാനം കൂടുതലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വാരത്തിൽ 30s കൌണ്ട് കിലോയ്ക്ക് 370ൽ നിന്ന് 400 രൂപയായും 40s കൌണ്ട് 400ൽ നിന്ന് 430 ആയും ഉയർന്നിരുന്നു. അതുപോലെ തന്നെ നൂലിന്റെ എല്ലാ വകഭേദങ്ങൾക്കും കിലോയ്ക്ക് 30 രൂപ വർധിച്ചു.
തുടർച്ചയായുള്ള ഇത്തരം വിലക്കയറ്റം റെഡിമെയ്ഡ് വസ്ത്രമേഖലയെ സാരമായി ബാധിച്ചു. കൂടാതെ, കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു കാൻഡി ഒന്നിന് 45,000 ആയിരുന്ന പരുത്തി വില ഇപ്പോൾ 90,000 ആയി ഉയർന്നു. കോട്ടൺ നൂലിന്റെ വിലയിൽ കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഒറ്റയടിക്ക് 30 രൂപ വർദ്ധിച്ചു. കഴിഞ്ഞ 18 മാസത്തിനിടെ മാത്രം നൂൽവില കിലോയ്ക്ക് 200 രൂപ ഉയർന്നിരുന്നു.























