കുവൈത്തിൽ ഷോപ്പിങ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മലയാളികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ് സംഭവം.
അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്ന് എന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ വിദഗ്‌ദ ചികിത്സയിലാണ്.
ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം വേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
ചിത്രം: സങ്കൽപികം