6 March 2026

ശ്രീലങ്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ; രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകമാകുന്ന ഗൗതം അദാനി

ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അദാനിക്ക് ലഭ്യമാക്കുന്നതിന് ബീഗം ഹസീനയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ത്താന്‍ നരേന്ദ്ര മോദിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

| കെ സഹദേവൻ

ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്‌ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗൗതം അദാനിയില്‍ ചെന്ന് മുട്ടും. ഉഭയകക്ഷി ബന്ധങ്ങളെ വ്യവസായി താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ അതിന്റെ അനിവാര്യഫലമെന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കപ്പെടുക എന്നതായിരിക്കും.

ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അദാനിക്ക് ലഭ്യമാക്കുന്നതിന് ബീഗം ഹസീനയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ത്താന്‍ നരേന്ദ്ര മോദിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 2015ലെ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടതന്നെ അദാനിക്ക് വൈദ്യുതി വിതരണക്കരാര്‍ നേടിയെടുക്കുക എന്നതായിരുന്നു.

ഇന്ന് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാന അജണ്ട അദാനിയുമായുള്ള കരാറില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നതാണ്. ശ്രീലങ്കയില്‍ 400 മില്യണ്‍ ഡോളറിന്റെ ഗ്രീന്‍ എനര്‍ജി പ്രോജക്ടുകളാണ് അദാനി നേടിയെടുത്തത്. 225 മെഗാവാട്ടിന്റെ കാറ്റാടിപ്പാട നിര്‍മ്മാണ പദ്ധതി നേടിയെടുക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടു.

ഇതിനുപുറമെ 700 ദശലക്ഷം ഡോളറിന്റെ കണ്ടൈയ്‌നര്‍ തുറമുഖ പദ്ധതിയും നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഈ രണ്ട് പദ്ധതികളും ശ്രീലങ്കയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആരോപണം പാര്‍ലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ അദാനി നേടിയെടുത്ത കാര്‍മൈക്ക്ള്‍ കല്‍ക്കരി ഖനന കരാറും ഇതേരീതിയില്‍ അതിശക്തമായ രാഷ്ട്രീയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഒന്നാണ്. ഒരു ദശകക്കാലത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് ലെഫ്റ്റ് ചായ് വുള്ള ആന്റണി അല്‍ബനീസ് ഗവണ്‍മെന്റ് അധികാരക്കസേരയിലെത്തിയതിന് പിന്നിലും ഗൗതം അദാനിക്കെതിരായ പ്രതിഷേധത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിയും

Share

More Stories

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

Featured

More News