12 December 2024

പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്.

പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ സർക്കാരിന്റെ ആരംഭത്തിൽ 2.5 ലക്ഷം ആളുകൾക്കാണ് പ്രതിവർഷം സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024ൽ 6.5 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയത്.

തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് കൈവരിക്കുന്നതിലേക്ക് അടുപ്പിക്കാൻ ഇവിടത്തെ ചർച്ചകൾ സഹായിക്കും.

ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി സുസ്ഥിരവും കാര്യക്ഷമവുമായ ആരോഗ്യ ധനസഹായ മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ‘അനുഭവ സദസ് 2.0’ ദേശീയ ശിൽപശാല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആദ്യത്തെ മാസ് ഹെൽത്ത് ഫിനാൻസിംഗ് പ്രോഗ്രാം 2008-ൽ എൽ.ഡി.എഫ് സർക്കാരാണ് ആവിഷ്‌ക്കരിച്ചത്. തുടർന്ന് കേന്ദ്ര പിന്തുണയുള്ള കുടുംബങ്ങൾക്കപ്പുറം സംസ്ഥാനത്തെ ബിപിഎൽ പട്ടികയ്ക്ക് കീഴിലുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അത് വിപുലീകരിച്ചു. കൂടാതെ ക്യാൻസർ, ട്രോമ സേവനങ്ങൾ തുടങ്ങിയ ഗുരുതരമായ പരിചരണം ഉൾപ്പെടുത്തുന്നതിനും പാക്കേജ് വിപുലീകരിച്ചു. തുടർന്നാണ് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാസ്പ് പദ്ധതി നടപ്പിലാക്കിയത്.

നിലവിൽ കാസ്പിന് കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർക്കും പൂർണമായും സംസ്ഥാനമാണ് ധനസഹായം നൽകുന്നത്. വിവിധ സൗജന്യ ചികിത്സകൾക്കായി പ്രതിവർഷം 1600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നാൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത് 150 കോടി രൂപ മാത്രമാണ്. മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Share

More Stories

റീൽസ് റോഡിൽ വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി....

2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ

0
2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്‌ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030-ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി...

റഷ്യൻ പിന്തുണ; തങ്ങളുടെ ആദ്യത്തെ ബഹിരാകാശ പോർട്ട് നിർമ്മിക്കാൻ സിംബാബ്‌വെ

0
ഒരു ബഹിരാകാശ പോർട്ട് നിർമ്മിക്കുന്നതിനും അടുത്ത ദശാബ്ദത്തിനുള്ളിൽ തങ്ങളുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുമുള്ള റഷ്യയുടെ പിന്തുണ സിംബാബ്‌വെയെ ആവേശം കൊള്ളിക്കുന്നതായി നാഷണൽ ജിയോസ്‌പേഷ്യൽ ആൻഡ് സ്‌പേസ് ഏജൻസി (സിംഗസ) ഡയറക്ടർ പൈനോസ്...

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി; പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറും: മന്ത്രിസഭാ തീരുമാനങ്ങൾ

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കൊച്ചി- ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുക്കുന്നു. ഇതിൻ്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ...

അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി; വിവിധ സ്ഥലങ്ങളില്‍ സേവനം തുടങ്ങി

0
അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി; വിവിധ സ്ഥലങ്ങളില്‍ ആദ്യഘട്ട സേവനമാരംഭിച്ചു. വാഹന സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന വി റൈഡുമായി സഹകരിച്ച് തവാസുലാണ് ഈ സേവനം നടപ്പിലാക്കിയത്. എമിറേറ്റിലെ...

4.2 ബില്യൺ ഡോളറിൻ്റെ മയക്കുമരുന്ന് കോസ്റ്റ് ഗാർഡും ആൻഡമാൻ പോലീസും പിടിച്ചെടുത്തു; ഓപ്പറേഷൻ ഇങ്ങനെ

0
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആറ് ബർമീസ് കള്ളക്കടത്തുകാരെ ഉൾക്കടലിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ $4.2 ബില്യൺ മൂല്യമുള്ള 6,000 കിലോയിലധികം മെത്താംഫെറ്റാമൈൻ (സിന്തറ്റിക് റിക്രിയേഷണൽ നാർക്കോട്ടിക് ലൈഫ്‌സ്‌റ്റൈൽ മയക്കുമരുന്ന്) പിടിച്ചെടുത്തു. ആശയ വിനിമയത്തിനായി...

Featured

More News