1 July 2024

ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കും; മാപ്‌സ് വഴിയുള്ള വിവരശേഖരം നിർത്താൻ ഗൂഗിൾ

ഗൂഗിൾ മാപ്സ് ടൈംലൈൻ' വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല എങ്കിലും മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാകും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യം ലഭിക്കുന്നുണ്ട്.

ഒരു സ്മാർട്ട്ഫോൺ യൂസർ എവിടെയൊക്കെ പോകുന്നു, ഏതൊക്കെ സിനിമകളാണ് കാണുന്നത്, തുടങ്ങിയ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന പരിപാടിക്ക് അടിയവരയിടാൻ ഒരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്നോടെയാണ് ഇത് പൂർണമായി നടപ്പിലാക്കുക. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ മാപ്സ് നിർത്തുന്നത്. നിർത്തലാക്കിയ ശേഷവും ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിൾ മാപ്സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയാൽ മതി.

ഗൂഗിൾ മാപ്സ് ടൈംലൈൻ’ വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല എങ്കിലും മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാകും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യം ലഭിക്കുന്നുണ്ട്. ഗൂഗിൾ അതിന്റെ ശേഖരണകേന്ദ്രമായ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയയ്ക്കാറുണ്ട്.

എന്നാലിത് കൗതുകത്തിൽ ഉപരി സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് ഗൂഗിൾ പുതിയ മാറ്റവുമായി എത്തിയത്. യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നും അത്യാവശ്യഘട്ടത്തിൽ ആ മൊബൈൽ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങൾ പുറത്തുവന്നോട്ടെയെന്നുമാണ് പുതിയ തീരുമാനം.

നേരത്തെ മാപ്പ്സ് കൊണ്ടുവന്ന സേവ് ഫ്യുവൽസ് എന്ന അപ്ഡേറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പേര് പോലെ കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

സേവ് ഫ്യൂവൽ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ്സ് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ അറിയാനാകും.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News