30 March 2025

ഭിന്നശേഷി നിയമനം എയ്‌ഡഡ്‌ സ്‌കൂളുകളിൽ സർക്കാർ നേരിട്ട് നടപ്പാക്കും

ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും

കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ.

സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായവരെ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു.

എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളൂ. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ട് ആയിരുന്നുവെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ പറയുന്നത്.

എന്‍എസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി ഉത്തരവ് പുറത്തിറക്കിയിരുന്നു.

മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം നടത്താന്‍ സംസ്ഥാന തലത്തില്‍ സമിതി രൂപീകരിച്ചത്.

Share

More Stories

ബെംഗളൂരു എഞ്ചിനീയറുടെ അവയവദാനം നിരവധി ജീവൻ രക്ഷിച്ചു

0
റോഡപകടത്തിൽ ദാരുണമായി ജീവൻ നഷ്‌ടപ്പെട്ട മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ദുഃഖിതയായ ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ തീരുമാനം ആറ് ജീവനുകൾ രക്ഷിച്ചു. രാജാജി നഗറിൽ താമസിക്കുന്ന രേഖ റാവു പറഞ്ഞു, "തൻ്റെ 33...

അന്താരാഷ്ട്ര വിദ്യാർത്ഥികളോട് യുഎസ് നാടുവിടാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

0
യുഎസിൽ പഠിക്കുന്ന നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS)ൽ നിന്ന് ഇമെയിലുകൾ ലഭിച്ചു. ക്യാമ്പസ് ആക്ടിവിസം കാരണം അവരുടെ F-1 വിസകൾ അഥവാ വിദ്യാർത്ഥി വിസകൾ റദ്ദാക്കിയതിനാൽ സ്വയം...

മ്യാൻമറിൽ ഭൂകമ്പ സാധ്യത കൂടുതലായിരിക്കുന്നത് എന്തുകൊണ്ട്?

0
മാർച്ച് 28 ന് മധ്യ മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായിയിരുന്നു . മണ്ഡലയ്ക്ക് സമീപം കേന്ദ്രീകൃതമായ ഭൂകമ്പത്തിൽ 1,600-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക്...

സംഗീത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കൂടുതൽ ശിലകൾ ഹംപിക്ക് സമീപം കണ്ടെത്തി

0
ഹംപിയിലെ വിറ്റാല മണ്ഡപത്തിലെ കൽത്തൂണുകൾ പോലെ, ഹോസ്‌പെട്ടിലെ ധർമ്മസാഗർ ഗ്രാമത്തിനടുത്തുള്ള ദേവലാപൂരിലെ കരേക്കല്ലു കുന്നിൽ വിജയനഗര തിരുഗത ഗവേഷണ സംഘം സംഗീതശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കൂടുതൽ കല്ലുകൾ കണ്ടെത്തി. കരേക്കല്ലു കുന്നിൻ കൂട്ടത്തിന്റെ മധ്യത്തിലുള്ള...

ചൈത്ര നവരാത്രിക്ക്‌ തുടക്കമായി; ദുർഗ്ഗാദേവിയുടെ അനുഗ്രഹം തേടാം

0
മാർച്ച് 30 മുതൽ ചൈത്ര നവരാത്രി ആരംഭിച്ചു. അതിൽ ഒമ്പത് രൂപത്തിലുള്ള ദുർഗ്ഗയെ ആരാധിക്കുന്നു. വിശ്വാസ പ്രകാരം ഈ വർഷം അമ്മ ആനപ്പുറത്ത് എത്തിയിരിക്കുന്നു. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ ആറ്...

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ കരാറിന് അംഗീകാരം നൽകി ഇന്ത്യ

0
620 ബില്യൺ രൂപയിലധികം (7.3 ബില്യൺ ഡോളർ) വിലമതിക്കുന്ന പരിശീലനവും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) വാങ്ങുന്നതിന് ഇന്ത്യ അനുമതി നൽകി. രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച്...

Featured

More News