6 March 2026

പാരലൈസ്ഡിലേക്ക് എത്തി; ആരോഗ്യവസ്ഥ തുറന്ന് പറഞ്ഞ് ഗ്രേസ്

എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോൾ ബാലൻസില്ലാതെ വീഴുന്ന സ്റ്റേജിലേക്കായി. അപ്പോഴാണ് എന്റെ ശരീരത്തിൽ എന്തോ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. പക്ഷേ സിനിമ സെറ്റിൽ ഞാൻ ആരോടും പറഞ്ഞില്ല.

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം സൃഷ്ടിച്ചെടുത്ത ആളാണ് ​ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെ ആയിരുന്നു ​ഗ്രേസ് ശ്രദ്ധനേടുന്നത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. ​ഗ്രേസിന്റെ ഓരോ വളർച്ചയും മലയാളികളും ഏറ്റെടുത്തു.

പേരൻപ് സംവിധാനം ചെയ്ത റാമിന്റെ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ​ഗ്രേസ് ആന്റണി ഇപ്പോൾ. ഈ അവസരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ആരോ​ഗ്യ പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് ​ഗ്രേസ്. ഡിസ്ക് ബൾജ് ആയിരുന്നു തനിക്കെന്നും പാരലൈസ്ഡിലേക്ക് എത്തിയിരുന്നു എന്നും ​ഗ്രേസ് പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു അത് നീക്കം ചെയ്തതെന്നും നടി വ്യക്തമാക്കി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

‘ഡിസ്ക് ബൾജ് ഉണ്ടായിരുന്നു എനിക്ക്. അതിന്റെ വേദന എന്നത് അതികഠിനം ആയിരുന്നു. വേദന ഉണ്ടായിരുന്നുവെങ്കിലും ഷൂട്ടിം​ഗ് വേളയിൽ(റാം ചിത്രം) ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന് മലയിലേക്കുള്ള പെർമിഷൻ വളരെ കുറച്ച് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത് ഞാൻ പറഞ്ഞു കഴിഞ്ഞാൽ പ്രശ്നമാവും എന്നെനിക്കറിയാമായിരുന്നു. പക്ഷേ പിന്നീട് ആ ബൾജ് വലുതായി വലുതായി വന്നു. പതിയെ വേദനയുടെ സ്റ്റേജ് മാറി മരവിപ്പിലേക്ക് വന്നു. സാവധാനം പാരലൈസ്ഡ് സ്റ്റേജിലേക്ക് എത്തി.

എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോൾ ബാലൻസില്ലാതെ വീഴുന്ന സ്റ്റേജിലേക്കായി. അപ്പോഴാണ് എന്റെ ശരീരത്തിൽ എന്തോ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. പക്ഷേ സിനിമ സെറ്റിൽ ഞാൻ ആരോടും പറഞ്ഞില്ല. അത് തെറ്റായി പോയി. നമ്മുടെ ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത്. ലില്ലിക്കുട്ടിയൊക്കെ ചെയ്യുന്നത് ആ സമയത്ത് ആണ്. മെഡിക്കേഷൻ ഉണ്ടായിരുന്നു. ഇൻഹെയ്ലറും എടുക്കുന്നുണ്ട്. ശരീര ഭാരം കൂടാനും തുടങ്ങി.

ഭക്ഷണം എത്ര കൺട്രോൾ ചെയ്തിട്ടും വെയിറ്റ് താഴ്ന്നില്ല. ഒടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർജറി ചെയ്തു. ഇക്കാര്യം ഞാൻ മമ്മൂക്കയോട് മെസേജ് അയച്ച് പറഞ്ഞിരുന്നു. വേറെ ആരോടും ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഇക്ക അറിയണം എന്നുണ്ടായിരുന്നു. ശേഷമാണ് ഞാൻ സർജറിയ്ക്ക് പോകുന്നത്. ആ ബൾജ് റിമൂവ് ചെയ്തു. ഇപ്പോൾ എല്ലാം ഓക്കെയാണ്. ചില്ലാണ്’, എന്നായിരുന്നു ​ഗ്രേസ് പറഞ്ഞത്

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News