19 January 2025

അരമണിക്കൂർ വ്യായാമം; ഓർമ്മ ശക്തി വർധിപ്പിക്കുമെന്ന് പുതിയ പഠനം

സൈക്ലിംഗ്, നടക്കൽ, ജിം പ്രവേശനം എന്നിവ ഏതുമാത്രമാക്കുന്നവരിൽ ഓർമ്മശേഷിയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുന്നതായി കണ്ടെത്തി

ദിവസത്തിൽ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തിൽ, സൈക്ലിംഗ്, നടക്കൽ, ജിം പ്രവേശനം എന്നിവ ഏതുമാത്രമാക്കുന്നവരിൽ ഓർമ്മശേഷിയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

30 മിനിറ്റ് മിതമായ വ്യായാമം തലച്ചോറിൻ്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം നല്ല ഉറക്കത്തിന് അടിസ്ഥാനം ഒരുക്കുന്നതാണെന്ന് പഠനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഡോ. മൈക്കേൽ ബ്ലൂംബെർഗ് വ്യക്തമാക്കുന്നു. “മീനിങ്ങ്‌ഫുൾ വ്യായാമവും കുറഞ്ഞത് ആറു മണിക്കൂർ ഉറക്കവും ഒരുമിച്ച് ചേരുമ്പോൾ ഒരാൾക്ക് കൂടുതൽ ഉന്മേഷമുള്ള ഒരു തുടർദിനം ഉറപ്പാക്കാൻ കഴിയും,” -എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള വ്യായാമം ഡിമെൻഷ്യ പോലുള്ള ബുദ്ധിമുട്ടുകളുടെ അപകടസാധ്യത കുറയ്ക്കുമെന്നും തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്ന രാസവസ്‌തുക്കളുടെ ഉത്തേജനത്തിനും സഹായിക്കുന്നുവെന്നും പഠനം പറയുന്നു.

ഇൻ്റെർനാഷണൽ ജേർണൽ ഓഫ് ബിഹേവിയറൽ ന്യൂട്രീഷൻ ആൻഡ് ഫിസിക്കൽ ആക്റ്റിവിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 50 മുതൽ 83 വയസ് വരെയുള്ള ബുദ്ധി വൈകല്യമോ ഡിമെൻഷ്യയോ ഇല്ലാത്ത 76 പേരെ ഉൾപ്പെടുത്തി. ഇവരുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങൾ റെക്കോർഡ് ചെയ്‌ത ഗവേഷകർ നടുപ്രായക്കാരിലെ മെമ്മറി സ്‌കോറുകൾ രണ്ട് മുതൽ അഞ്ചു ശതമാനം വരെ മെച്ചപ്പെട്ടതായി കണ്ടെത്തി.

പഠനത്തിൻ്റെ അടുത്ത ഘട്ടത്തിൽ ഭിന്നശേഷി ഉള്ളവരിൽ വ്യായാമം ഓർമ്മശേഷിയിൽ ഉണ്ടാക്കുന്ന ഫലങ്ങൾ വിലയിരുത്തുമെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ദീർഘകാല പരിഹാരങ്ങൾ കണ്ടെത്താനാകുമെന്നും ഡോ. ബ്ലൂംബെർഗ് പറഞ്ഞു.

Share

More Stories

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മന്ത്രി വീണാ ജോര്‍ജ്

0
കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു...

ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തെ ഒന്നാം സ്ഥാനത്തെത്തും

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശനിയാഴ്‌ച പറഞ്ഞു. ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഇത് രാജ്യത്തെ ഏറ്റവും...

ഗൾഫ് രാജ്യങ്ങളിലേത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

0
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ്...

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപാതകം; ദമ്പതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

0
പാലക്കാട്, മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിൻ്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും...

സെയ്‌ഫ് അലി ഖാനെതിരായ ആക്രമണം; ഉയരുന്ന അഞ്ചു പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

0
മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി സെയ്‌ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒരു പ്രതിയെ പിടികൂടി. നടൻ അപകടനില തരണം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോഴും...

തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ മൂന്ന് നവാൽനി അഭിഭാഷകർക്ക് റഷ്യയിൽ വർഷങ്ങളോളം ശിക്ഷ

0
അന്തരിച്ച പ്രതിപക്ഷ നേതാവിൻ്റെ സന്ദേശങ്ങൾ ജയിലിൽ നിന്ന് പുറം ലോകത്തെത്തിച്ചതിന് അലക്‌സി നവൽനിക്ക് വേണ്ടി വാദിച്ച മൂന്ന് അഭിഭാഷകരെ റഷ്യ വർഷങ്ങളോളം തടവിന് ശിക്ഷിച്ചു. ഉക്രെയ്ൻ ആക്രമണത്തിനിടെ വിയോജിപ്പിനെതിരെ വ്യാപകമായ അടിച്ചമർത്തലുകൾക്ക് ഇടയിലാണ് ഈ...

Featured

More News