24 February 2025

‘അദ്ദേഹം ജ്വലിക്കുന്ന തീ’; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഹർഭജൻ സിങ്

കോഹ്‍ലിയുടെ പോരാട്ടവീര്യവും കഠിനാദ്ധ്വാനവും മറ്റെല്ലാ താരങ്ങളെയും മികച്ച രീതിയിൽ സ്വാധീനിച്ചിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ നായക മികവിനെ പ്രശംസിച്ച് മുൻ താരം ഹർഭജൻ സിങ്. ശുഭ്മൻ ഗില്ലിൻ്റെയും റിഷഭ് പന്തിൻ്റെയും പ്രകടനങ്ങളിൽ കോഹ്‍ലിയുടെ നായക മികവ് മാറ്റമുണ്ടാക്കി. 2021ൽ ​ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ അവസാന നിമിഷം വരെ ഇവർക്ക് പോരാടാൻ കഴിഞ്ഞത് അന്ന് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‍ലി നൽകിയ പ്രചോദനമാണ്. കോഹ്‍ലിയുടെ പോരാട്ടവീര്യവും കഠിനാദ്ധ്വാനവും മറ്റെല്ലാ താരങ്ങളെയും മികച്ച രീതിയിൽ സ്വാധീനിച്ചിരുന്നുവെന്ന് ഹർഭജൻ പറയുന്നു.

വിരാട് കോഹ്‍ലിയുടെ കീഴിൽ ഐസിസി കിരീടങ്ങൾ നേടിയിട്ടുണ്ടാവില്ല. അതുകൊണ്ട് കോഹ്‍ലി ഒരിക്കലും ഒരു മോശം താരമോ മോശം ക്യാപ്റ്റനോ ആകുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിം​ഗ്സിൽ 400 എന്ന ലക്ഷ്യം ഒരു ടീമിന് പലപ്പോഴും നേടിയെടുക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ അത്തരമൊരു ലക്ഷ്യത്തിന് മുന്നിൽ ഇന്ത്യൻ ടീം ഭയപ്പെടുകയില്ല. അപ്പോൾ വിജയം സ്വന്തമാക്കാനാണ് വിരാട് കോഹ്‍ലിയുടെ സംഘം ശ്രമിച്ചിരുന്നതെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.

2016ലാണ് എം.എസ് ധോണിയുടെ പിൻഗാമിയായി കോഹ്‍ലി ആദ്യമായി ഇന്ത്യൻ നായകനാകുന്നത്. 68 ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‍ലി ഇന്ത്യയെ നയിച്ചു. 40ലും വിജയം നേടി. 15 മത്സരങ്ങൾ വിദേശ മണ്ണിലായിരുന്നു വിജയിച്ചത്. 24 ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലി ഇന്ത്യൻ നായകനായി. അതിൽ 18ലും വിജയിച്ചു. ഇക്കാലയളവിൽ 5,703 റൺസ് നേടാനും കോഹ്‍ലിക്ക് സാധിച്ചു.

95 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 65ലും വിജയം നേടിത്തന്നു. 2017ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിച്ചതും 2019 ഏകദിന ലോകകപ്പിൻ്റെ സെമി ഫൈനലിൽ എത്തിയതുമാണ് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യൻ ടീമിൻ്റെ നേട്ടങ്ങൾ.

ട്വന്റി 20യിൽ 50 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 39 വിജയങ്ങൾ നേടിനൽകി. മികച്ച വിജയശതമാനം ഉണ്ടായിരുന്നിട്ടും 2021ൽ കോഹ്‍ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ പുറത്താക്കി. ഐസിസി ടൂർണമെന്റുകളിൽ നിർണായക മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്താകുന്നതായിരുന്നു കാരണം.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News