15 February 2025

ഗൗതം അദാനി; രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയില്‍ എവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ

നരേന്ദ്ര മോദിയോട് കടുത്ത സ്വരത്തില്‍ സംസാരിച്ച വ്യവസായികളില്‍ പലരും ഇന്ന് ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ എവിടെയെന്ന് കണ്ടുപിടിക്കാന്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടി വരും.

| കെ സഹദേവൻ

2003 ഫെബ്രുവരി 6. ഗുജറാത്ത് കലാപത്തിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ച ബാക്കിയുള്ളപ്പോള്‍ ദില്ലിയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ (CII) ഇന്ത്യയിലെ സുപ്രധാന വ്യവസായ പ്രമുഖരെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുന്നെ ‘Gujarat: The Sunshine State’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെട്ടു.

ഗുജറാത്ത് ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് മോദിയുടെ മുന്‍കൈയ്യില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിച്ചത്. തന്റെ സ്വതസിദ്ധമായ വാക്ചാതുര്യത്തിലൂടെ, ഗുജറാത്തില്‍ പണം നിക്ഷേപിക്കാന്‍ വ്യവസായ പ്രമുഖരെ ക്ഷണിച്ചുകൊണ്ട്, മോദി കത്തിക്കയറി.

എന്നാല്‍ രാഹുല്‍ ബജാജ്, ഗോദ്‌റെജ് എന്നിവരുടെ നേതൃത്വത്തിലുള്ള വ്യവസായികളുടെ കല്ലിച്ച മുഖത്തെയായിരുന്നു മോദിക്ക് നേരിടേണ്ടി വന്നതെന്ന് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തില്‍ നടന്ന രീതിയിലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ എന്തുതരം വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സൃഷ്ടിക്കുകയെന്ന് വ്യവസായികള്‍ ആവര്‍ത്തിച്ചു ചോദിച്ചു. മോദിയുടെ ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കിയില്ലെന്നത് വസ്തുത. വളരെ കുപിതനായാണ് നരേന്ദ്ര മോദി ദില്ലി വിട്ടതെന്നും തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

മോദിയുടെ സിഐഐ അഭിസംബോധന പ്രസംഗത്തിന് ശേഷം ഗൗതം അദാനിയുടെയും നിര്‍മ്മ ചെയര്‍മാന്‍ കര്‍സന്‍ ഭായ് പട്ടേലിന്റെയും നേതൃത്വത്തില്‍ ഗുജറാത്തി വ്യവസായികളുടെ നേതൃത്വത്തില്‍, ‘Resurgent Group of Gujarat’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റന്റ് ഗ്രൂപ്പ് ഉടലെടുക്കുകയും മോദിക്കേറ്റ അപമാനത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ തങ്ങള്‍ സിഐഐ വിട്ടുപോകുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗുജറാത്ത് വ്യവസായികളുടെ ശക്തി തിരിച്ചറിഞ്ഞ അക്കാലത്തെ സിഐഐ ഡയറക്ടര്‍ ജനറല്‍ തപന്‍ ദാസ് 2003 മാര്‍ച്ച് 6ന് ഗാന്ധിനഗറിലേക്ക് പറക്കുകയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായ അനുഭവത്തിന് ക്ഷമചോദിക്കുകയും ചെയ്തു (TNN, MArch 7, 2003).

സിഐഐയുടെ ദില്ലി കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദിയോട് കടുത്ത സ്വരത്തില്‍ സംസാരിച്ച വ്യവസായികളില്‍ പലരും ഇന്ന് ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ എവിടെയെന്ന് കണ്ടുപിടിക്കാന്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടി വരും.

എന്നാല്‍ ഈയൊരു സംഭവം മറ്റൊരു വ്യവസായ സാമ്രാജ്യത്തിന്റെ യുഗത്തിന് തുടക്കം കുറിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. 1980കളുടെ മധ്യം വരെ മുംബൈയില്‍ വജ്രം തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസില്‍ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയില്‍ എവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ കൂടിയാണത്. രാജ്യത്തിന്റെ കാവിവല്‍ക്കരണവും വര്‍ഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലം കൂടിയായിരുന്നു ഇത്.

(തുടരും)

Share

More Stories

അങ്ങിനെ കേരളത്തെ കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞാൽ എങ്ങനെ ശരിയാകും?

0
| ശ്രീകാന്ത് പികെ 'ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന ഷോയിൽ ചില നോർത്ത് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തിയ വൾഗർ പരാമർശങ്ങളും തുടർന്നുണ്ടായ വിവാങ്ങളും കേസുമൊക്കെയായിരുന്നു കഴിഞ്ഞ വാരത്തെ പ്രധാന സോഷ്യൽ മീഡിയ...

കോഹ്‌ലി ആർ‌സി‌ബി ക്യാപ്റ്റൻസി നിരസിച്ചത് എന്തുകൊണ്ട്; രജത് പട്ടീദറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

0
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025ന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഐപിഎൽ 2025...

‘റാഗ് മീ നോട്ട്’; സിബിഐ സിനിമകളുടെ ശിൽപി എസ്.എൻ സ്വാമിയുടെ അടുത്ത ചിത്രം റാഗിംഗ് പശ്ചാത്തലത്തിൽ

0
റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. ‘റാഗ് മീ നോട്ട്’ എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ...

സന്തോഷ വാർത്ത; യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം, ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

0
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍...

നിങ്ങളുടെ ബാങ്ക് എത്രത്തോളം ആരോഗ്യകരമാണ്; ആർ‌ബി‌ഐ ഈ ബാങ്കുകളെ വിശ്വസിക്കുന്നു

0
ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ ഇടയ്ക്കിടെ ഇത്തരം കേസുകൾ ഉണ്ടാകാറുണ്ട്. കാരണം ഒരു ബാങ്കിൻ്റെ വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കാരണം ആർ‌ബി‌ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പഞ്ചാബ് ആൻഡ്...

ആം ആദ്‌മി പാർട്ടി പിളർന്നു; നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

0
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) പരാജയപ്പെട്ടതിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായി പുറത്തുവന്നു. പരാജയത്തിന് ശേഷം നിരവധി നേതാക്കൾ പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി)...

Featured

More News