10 March 2026

ബിഹാര്‍ തിരഞ്ഞെടുപ്പിൽ ‘ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ’: പ്രിയങ്ക ഗാന്ധി

സംസ്ഥാന സര്‍ക്കാരിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ല

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ ആത്മവിശ്വാസമെന്ന് പ്രിയങ്ക ഗാന്ധി എംപി. ബിഹാറില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് പ്രവര്‍ത്തകരും നേതാക്കളുമെല്ലാം. സംസ്ഥാന സര്‍ക്കാരിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ല.

അതേസമയം, ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ബിഹാറില്‍ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. എന്‍ഡിഎക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും ബിഹാറിലുണ്ട്. രാഹുലിനും തേജസ്വിക്കുമെതിരെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം നടത്തി.

നളന്ദയിലും രാഘോപൂരിലും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലിയും പൊതുസമ്മേളനവും. മഹാസഖ്യത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് രാഹുലിൻ്റെ മറുപടി.ഛഠ് പൂജയുമായി ബന്ധപ്പെട്ട് മഹാസഖ്യം നേതാക്കള്‍ ഉയര്‍ത്തിയ ആരോപണത്തിലും ചര്‍ച്ചകള്‍ ചൂടുപിടിക്കുക ആണ്.

അതേസമയം, മൊഖാമ മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ദുലാര്‍ ചന്ദ് യാദവ് ആണ് കൊല്ലപ്പെട്ടത്. ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിയൂഷ് പ്രിയദര്‍ശിയുടെ പ്രചാരണത്തിനിടെ ആണ് സംഭവം.

സ്ഥലത്തെ ജെഡിയു സ്ഥാനാര്‍ഥി ആനന്ദ് സിംഗ് ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പിയൂഷ് പ്രിയദര്‍ശി ആരോപിച്ചു. ഗയയില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച സ്ഥാനാര്‍ഥയും എംഎല്‍എയുമായ അനില്‍കുമാറിന് നേരെ ഗ്രാമീണര്‍ ആക്രമണം നടത്തി. റോഡ് നിര്‍മ്മിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News