| കെ സഹദേവൻ
ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവ്വാഡയില്‍ 6600 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ സ്ഥാപിക്കുവാനുള്ള പദ്ധതിയുമായി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവന്നത്. ഇന്ത്യയിലെ തീരമേഖലയില്‍ പദ്ധതിയിട്ടിരിക്കുന്ന ഡസന്‍ കണക്കിന് ആണവ പദ്ധതികളില്‍ ഒന്നുമാത്രമാണ് കൊവ്വാഡയിലേത്.
എന്നാല്‍ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ പ്രതിഷേധമാണ് ആണവ നിലയ പദ്ധതിക്കെതിരെ ആരംഭിച്ചിരിക്കുന്നത്. പര്യാവരണ പരിരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വടക്കന്‍ ശ്രീകാകുളത്തെ സോംപേട്ടയില്‍ പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ച കാലത്തുതന്നെ അതിശക്തമായ പ്രതിരോധം ആരംഭിച്ചിരുന്നു.
രസകരമായി സംഗതി, കേരളത്തില്‍ ആണവ നിലയ പദ്ധതി ആരംഭിക്കാന്‍ ആവര്‍ത്തിച്ച് പരിശ്രമിക്കുന്ന സിപിഎം കൊവ്വാഡയില്‍ പദ്ധതിക്കെതിരായ പ്രക്ഷോഭത്തില്‍ സജീവമായി ഉണ്ടെന്നുള്ളതാണ്. ആണവ പദ്ധതി സുരക്ഷിതവും ചെലവു കുറഞ്ഞതുമാണെന്ന ആണവ ലോബിയുടെ വാദത്തെ വസ്തുതകള്‍ നിരത്തി എതിര്‍ക്കുന്നതില്‍ സിഐടിയുവിന്റെ ആന്ധപ്രദേശ് സംസ്ഥാന ഘടകവും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും മുന്നില്‍ത്തന്നെയുണ്ട്. ആന്ധ്രയില്‍ സുരക്ഷിതമല്ലാത്ത ആണവ നിലയം കേരളത്തിലെത്തുമ്പോള്‍ സുരക്ഷിതമാകുന്നതെങ്ങിനെയെന്ന് കേരള സഖാക്കള്‍ പറഞ്ഞുതരുമോ?