19 January 2025

പാലക്കാട് എൽഡിഎഫ് പരാജയപ്പെട്ടാൽ

സന്ദീപിന്റെ കാര്യത്തിൽ എംബി രാജേഷ് ആദ്യം മുതൽ പറഞ്ഞതാണ് കൃത്യമായ നിലപാട്. സ്വാഭാവികമായി വെള്ളാപ്പള്ളി ഒഴിവാക്കേണ്ട ആളായി മാറില്ല. എല്ലാ മത- ജാതി സംഘടനകളോടും സിപിഐഎം കൃത്യമായ അകലം വെക്കണം.

|സയിദ് അബി

എൽഡിഎഫ് തോൽക്കുകയാണെങ്കിൽ യുഡിഎഫും മാധ്യമങ്ങളും ഉണ്ണിസാറും ദാവൂദും ഷാഫിയും സതീശനും ആർഎംപിയും ലീഗും പറഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും? അതിൽ സിപിഐഎം വീണ് പോകുമോ എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്.

സാദിഖലി തങ്ങളെ വിമർശിച്ചത് കൊണ്ട്? സുപ്രഭാതത്തിൽ പരസ്യം കൊടുത്തത് കൊണ്ട്? സരിനെ കൊണ്ട് വന്നത് കൊണ്ട്? എന്നിങ്ങനെ എൽഡിഎഫിനെ പ്രതിരോധത്തിൽ ആക്കാനുള്ള എല്ലാ ആയുധങ്ങളും ഇപ്പോൾ അണിയറയിൽ ഉണ്ടായിരിക്കും. എന്നാൽ എൽഡിഎഫ് തോൽക്കുക ആണെങ്കിൽ അതിന്റെ കാരണം ഉള്ളതും ഇല്ലാത്തതുമായ കാരണങ്ങൾ കൊണ്ട് വളർന്ന സർക്കാർ വിരുദ്ധതയും, മാധ്യമങ്ങളും വർഗീയ സംഘങ്ങളും ഉണ്ടാക്കിയ സിപിഐഎം വിരുദ്ധതയും മാത്രമായിരിക്കും.

പാർട്ടി അതിനെ സത്യസന്ധമായി സമീപിക്കരുത്‌ എന്ന വാശിയുള്ള മാധ്യമങ്ങൾ സാദിഖലി തങ്ങളെ പറഞ്ഞതിൽ മുസ്ലിങ്ങൾക്ക് നൊന്തു എന്ന നരേട്ടീവ് ഉണ്ടാക്കും. ഭാവിയിലും അത് ആവശ്യമുള്ളത് കൊണ്ട് യുഡിഎഫും മുസ്ലിം ലീഗും കൊഴിപ്പിക്കും. ജമാത്തും പ്രചരിപ്പിക്കും, വീണ്ടും വീണ്ടും സിപിഐഎം ഹിന്ദു, ഹിന്ദു സമൂഹം, ഭൂരിപക്ഷ മതം എന്നീ വാചകങ്ങൾ അടക്കിയും പെറുക്കിയും പറഞ് കൃത്യമായ അജണ്ട വിജയിപ്പിക്കാൻ ജമാഅത്ത് ശ്രമിക്കും. അവസാനം ഞങ്ങളും തെറ്റ് ചെയ്തോ എന്ന സംശയം സിപിഎമ്മിൽ ജനിപ്പിക്കും വരെ ആ പ്രവർത്തി തുടരും. അല്ലെങ്കിൽ മറ്റുള്ള പ്രശ്നങ്ങളിലേക്ക് പോകാൻ താല്പര്യമില്ലാത്ത ചിലർ – ഈ വ്യാഖ്യാനങ്ങളിൽ നിൽക്കുകയും ചെയ്യും.

പിണറായി വിജയനും സിപിഐഎമ്മും ഇത്തവണ നടത്തിയ എല്ലാ രാഷ്ട്രീയ വിമർശനവും കാലികമാണ്, തോറ്റാലും ജയിച്ചാലും സിപിഐഎം അത് തുടരണം. ഖാളിയുടെ രാഷ്ട്രീയ ഇടപെടലുകളെ ഇനിയും തുറന്ന് കാണിക്കണം. സന്ദീപിനെ ഇപ്പോൾ വിമർശിക്കുന്ന സത്ത ഉൾകൊള്ളുന്ന വിധം സംഘ് രാഷ്ട്രീയ പ്രശ്നവും പറയണം.

സന്ദീപിന്റെ കാര്യത്തിൽ എംബി രാജേഷ് ആദ്യം മുതൽ പറഞ്ഞതാണ് കൃത്യമായ നിലപാട്. സ്വാഭാവികമായി വെള്ളാപ്പള്ളി ഒഴിവാക്കേണ്ട ആളായി മാറില്ല. എല്ലാ മത- ജാതി സംഘടനകളോടും സിപിഐഎം കൃത്യമായ അകലം വെക്കണം.വിഴിഞ്ഞത്ത് കണ്ടത് ഓർമ വെക്കണം. കാസ കേരളത്തിന്റെ വർഗീയ ശല്യമായി മാറിയിട്ടുണ്ട്.അവരെ പിന്തുണക്കുന്ന മത- ഇടങ്ങൾ ഉണ്ടെങ്കിൽ അതും ചോദ്യം ചെയ്യണം, ആ രീതിയിൽ തുടർന്ന് പോകണം.

മുസ്ലിം ലീഗിനെ ഒഴിച്ച് നിർത്തി ഒരു വിമർശനപരിസരം ഇനി സിപിഐഎമ്മിന് സാധ്യമല്ല( അത് വിശദമായി പിന്നീട് എഴുതാം എന്ന് കരുതുന്നു) തോൽക്കാൻ ഒരുങ്ങി തന്നെ- ആർ എസ് എസ് – എസ് ഡി പി ഐ – ജമാഅത്ത്- കാസ- ഹിന്ദുത്വയെ സഹായിക്കുന്ന സംഘടനകളെ ശക്തമായി എതിർത്ത് നിരന്തരം ഉണ്ടാകണം. മുസ്ലിം ലീഗിനെ പ്രത്യേകമായി പരിഗണിച്ച്- മതം ഉപയോഗിക്കുന്ന ഇടങ്ങൾ പറഞ് പറഞ് എൽഡിഎഫ് രാഷ്ട്രീയം കൈകാര്യം ചെയ്യണം.

പാർട്ടിയിൽ നിന്ന് ഉയരുന്ന സർക്കാർ വിമർശനങ്ങളെ- നേതൃത്വ കെടുകാര്യസ്ഥതകളെ കുറിച്ച് തുറന്നൊരു സമീപനം അനിവാര്യമാണ്. (ജനം ആണ് എല്ലാത്തിന്റെയും ശരി എന്നൊന്നുമില്ല- വോട്ട് ചെയ്യുന്ന വിഭാഗങ്ങൾ സത്യസന്ധമായി അത് ചെയ്യുന്നു എന്നും കരുതുന്നില്ല- എന്നാൽ അതിൽ എടുക്കാനുള്ളത് എടുത്ത് കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്) വർഗീയത- ഒരു പ്രധാന പ്രശ്നമാണ് എന്ന ദൈന്യദിന രാഷ്ട്രീയ പരിപാടികളുടെ ഉള്ളടക്കത്തിലേക്ക് ലെഫ്റ്റ് പൂർണമായി മടങ്ങി വരണം.

Share

More Stories

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മന്ത്രി വീണാ ജോര്‍ജ്

0
കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു...

ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തെ ഒന്നാം സ്ഥാനത്തെത്തും

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശനിയാഴ്‌ച പറഞ്ഞു. ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഇത് രാജ്യത്തെ ഏറ്റവും...

ഗൾഫ് രാജ്യങ്ങളിലേത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

0
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ്...

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപാതകം; ദമ്പതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

0
പാലക്കാട്, മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിൻ്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും...

സെയ്‌ഫ് അലി ഖാനെതിരായ ആക്രമണം; ഉയരുന്ന അഞ്ചു പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

0
മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി സെയ്‌ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒരു പ്രതിയെ പിടികൂടി. നടൻ അപകടനില തരണം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോഴും...

തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ മൂന്ന് നവാൽനി അഭിഭാഷകർക്ക് റഷ്യയിൽ വർഷങ്ങളോളം ശിക്ഷ

0
അന്തരിച്ച പ്രതിപക്ഷ നേതാവിൻ്റെ സന്ദേശങ്ങൾ ജയിലിൽ നിന്ന് പുറം ലോകത്തെത്തിച്ചതിന് അലക്‌സി നവൽനിക്ക് വേണ്ടി വാദിച്ച മൂന്ന് അഭിഭാഷകരെ റഷ്യ വർഷങ്ങളോളം തടവിന് ശിക്ഷിച്ചു. ഉക്രെയ്ൻ ആക്രമണത്തിനിടെ വിയോജിപ്പിനെതിരെ വ്യാപകമായ അടിച്ചമർത്തലുകൾക്ക് ഇടയിലാണ് ഈ...

Featured

More News