പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്.
500ല്‍പരം പുരുഷന്മാരില്‍ നിന്നും പ്രൊപ്പോസല്‍ ലഭിച്ച ഒരു ഇന്‍ഫ്‌ളൂവന്‍സറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ഒരു പ്രത്യേകത എഐ ഉപയോഗിച്ച് നിര്‍മിച്ചതാണ് യഥാര്‍ത്ഥമല്ലാത്ത ഒരാള്‍ക്ക് ഇത്രയധികം പ്രൊപ്പോസല്‍ ലഭിച്ചതാണ് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്നത്.
എഐ ഇന്‍ഫ്‌ളൂവന്‍സറായ ഐക്ക കിറ്റിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിൽ അധികമാണ് ഫോളോവേഴ്‌സ് ഉള്ളത്. ഫാന്‍വ്യൂവഴി പ്രതിമാസം 5000ല്‍ പൗണ്ടിലധികം വരുമാനവും ഇവര്‍ നേടുന്നുണ്ട്.
വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് കിറ്റിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന 500ല്‍പരം പുരുഷന്മാരില്‍ നിന്നാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ആഡംബര ഷോപ്പിംഗ് മുതല്‍ വിലകൂടിയ ഭക്ഷണം വരെ ലഭിച്ച വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. പാരീസിലേക്ക് ഒരുമിച്ചൊരു യാത്രയും കിറ്റിക്ക് ഒരാൾ വാഗ്ദാനം ചെയ്‌തിട്ടുണ്ട്.
‘‘മുമ്പ് കിറ്റിക്ക് ദുബായിലേക്ക് സ്വകാര്യ ജെറ്റില്‍ പറക്കാനുള്ള ഓഫറുകള്‍ ലഭിച്ചിരുന്നു. കൂടാതെ, അവധിക്കാലം ആഘോഷിക്കുന്നതിനും എണ്ണമറ്റ വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. ഫാന്‍വ്യൂ, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ തൻ്റെ ഡിജിറ്റല്‍ യാത്രകള്‍ പങ്കിടുന്നത് വഴി ഒരു വലിയ ആരാധക കൂട്ടത്തെയാണ് സൃഷ്ടിച്ചത്. നിരവധി പേര്‍ കിറ്റിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്,’’ -കിറ്റിയെ സൃഷ്‌ടിച്ചയാള്‍ വെളിപ്പെടുത്തി.
അതേസമയം, കിറ്റിക്ക് ഈ ഓഫറുകള്‍ യഥാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും വാലൻ്റെന്‍സ് ദിനത്തില്‍ അവള്‍ തിരക്കിലായിരിക്കും. ഇത് വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ദിനമായിരിക്കുമെന്ന് അവളുടെ ക്രിയേറ്റര്‍ കരുതുന്നു. കിറ്റിയുടെ ആരാധകരുമായി ഇടപഴകാനായി 18 മണിക്കൂര്‍ വരെ ജോലി ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
എഐ കൂടുതല്‍ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നിരിക്കുമ്പോള്‍ ആളുകള്‍ ഓണ്‍ലൈനില്‍ സൗഹൃദം തേടുന്നത് കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു. ‘‘എഐ സ്വാധീനം ചെലുത്തുന്നവര്‍ക്ക് ഓണ്‍ലൈനില്‍ വന്‍തോതില്‍ ആരാധകരെ സൃഷ്‌ടിക്കാന്‍ കഴിയും. അവരുടെ ജീവിതവും ഉള്ളടക്കങ്ങളും മനുഷ്യന്‍ സ്വാധീനം ചെലുത്തുന്നത് പോലെ അനുഭവപ്പെടും’’, -ഫാന്‍വ്യൂ വക്താവ് പറഞ്ഞതായി ഇന്‍ഡി100 റിപ്പോര്‍ട്ട് ചെയ്‌തു.