24 February 2025

വെങ്കലം നേടി ഇന്ത്യൻ ഹോക്കി ടീം; കളിക്കളത്തോട് വിട പറഞ്ഞ് ശ്രീജേഷ്

അവസാന നിമിഷങ്ങളില്‍ സ്‌പെയ്‌നിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഒളിംപിക് വെങ്കലം നിലനിര്‍ത്തി.

ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. സ്‌പെയ്‌നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്‌പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്‌ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍.

പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്‌പെയ്‌നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീത് മനോഹരമായി സ്പാനിഷ് വലയില്‍ പന്തെത്തിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടാം ഗോളും നേടി. ഇത്തവണയും ഹര്‍മന്‍പ്രീത് തുണയായി. മൂന്നാം ക്വാര്‍ട്ടര്‍ ഇതേ നിലയില്‍ തന്നെ അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാന്‍ തുടങ്ങി. പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തിലുടനീളം മിന്നും സേവകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു.

അവസാന നിമിഷങ്ങളില്‍ സ്‌പെയ്‌നിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഒളിംപിക് വെങ്കലം നിലനിര്‍ത്തി. ഈ മത്സരത്തോടെ ഇന്ത്യൻ ഹോക്കി ടീമിന്റെ വൻമതിൽ, മലയാളിയായ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു.

Share

More Stories

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

‘പദ്ധതികൾക്കാണ് ഫണ്ട് ലഭിച്ചത്, പക്ഷേ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിനല്ല’; ധനകാര്യ മന്ത്രാലയത്തിലെ വെളിപ്പെടുത്തലുകൾ

0
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റെർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) നൽകുന്ന ധനസഹായത്തെ കുറിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടയിൽ, യുഎസ്എഐഡി ധനസഹായവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുന്ന...

തരൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന മോഹം നടക്കില്ല; ആരേയും ഉയര്‍ത്തി കാട്ടില്ലെന്ന് ഹൈക്കമാന്‍റ്

0
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പിലും...

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

Featured

More News