11 May 2025

ജേർണലിസം പഠിക്കാൻ ആളില്ല; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ കോഴ്‌സ് അവസാനിപ്പിക്കുന്നു

പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.

ഇന്ത്യയിലെ പ്രശസ്തമായ ജേർണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ കുട്ടികളുടെ അഭാവത്തിൽ കോഴ്‌സ് അവസാനിപ്പിക്കുന്നു.പുതിയ ബാച്ചിൽ ചേരാൻ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ 24 വർഷമായി രാജ്യത്തെ ജേർണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്നു ഐഐജെഎൻഎം. 2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികൾ ഇല്ലാതെ നടത്തുന്നതിലൂടെയുള്ള വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്. പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.

“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,” ഐഐജെഎൻഎം മെയിലിൽ പറഞ്ഞു.

സ്ഥാപനത്തിന്റെ തീരുമാനം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. അടുത്ത പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി.

Share

More Stories

ബംഗാൾ സ്വദേശികൾ 24 കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

0
നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ...

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു

0
മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം ഔദ്യോഗികമായി നിരോധിച്ചു. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത...

ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു

0
ഇന്ത്യയുടെ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നാവിക സേന അധികൃതർ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം...

പുതിയ തെർമോ ന്യൂക്ലിയർ ബോംബ് നിർമ്മാണത്തിന് അമേരിക്ക

0
യു എസ് ആണവ സുരക്ഷാ ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത മാസം തങ്ങളുടെ ഏറ്റവും പുതിയ തെർമോ ന്യൂക്ലിയർ ഗ്രാവിറ്റി ബോംബ് വകഭേദത്തിന്റെ ആദ്യ ഉത്പാദനം ആരംഭിക്കാൻ യുഎസ് പദ്ധതിയിടുന്നു. 1968-ൽ പൂർണ്ണ ഉൽപ്പാദനത്തിലെത്തിയ B61...

പാക്‌ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തുര്‍ക്കിക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ ട്രാവൽ ഏജൻസികൾ ബുക്കിങ്ങുകള്‍ റദ്ദാക്കി

0
ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക്...

സോവിയറ്റ് യൂണിയൻ 1972 ൽ വിക്ഷേപിച്ച ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു

0
1972 ൽ വിക്ഷേപിച്ച സോവിയറ്റ് ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ശുക്രനിലേക്കുള്ള ഒരു പരാജയപ്പെട്ട ദൗത്യത്തിനു ശേഷം കോസ്മോസ് 482 പേടകം അഞ്ച് പതിറ്റാണ്ടിലേറെയായി...

Featured

More News