27 September 2024

ഇന്ത്യൻ വംശജനായ സംരംഭകന്റെ സൃഷ്ടി; ചർച്ചയായി വിയറബിള്‍ എഐ ഉപകരണം ‘ഐറിസ്’

പ്രതിദിനം ഓരോ മിനിറ്റിലും ചിത്രങ്ങൾ പകര്‍ത്തുന്ന ഈ ഉപകരണം, ചിത്രങ്ങളിലെ ഉള്ളടക്കം അന്യരുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നു.

ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ഫോട്ടോകളായി പകര്‍ത്തിയാല്‍ അത് മനോഹരമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ അവയില്‍ ചില ചിത്രങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ നാം ബുദ്ധിമുട്ടിയാല്‍ പറഞ്ഞുതരാന്‍ ഒരു സഹായിയുണ്ടെങ്കിലോ? അത്തരമൊരു വിയറബിള്‍ എഐ ഡിവൈസ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ സംരംഭകന്‍. ഐറിസ് എന്നാണ് ഈ ഉപകരണത്തിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഉപകരണത്തെ കുറിച്ച് ഒരു ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.

എല്ലാ മിനുറ്റിലും ചിത്രം പകര്‍ത്തുന്ന ഈ ഡിവൈസ് ആ ഡാറ്റ ഉപകരണത്തിനുള്ളില്‍ തന്നെയോ ക്ലൗഡിലോ സൂക്ഷിച്ചുവെക്കും. ജീവിതത്തിലെ ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ ഐറിസിലെ ചിത്രങ്ങള്‍ ക്രമീകരിക്കപ്പെടും. ഇങ്ങനെ കാലഘട്ടത്തിനനുസരിച്ച് ക്രമീകരിക്കുക മാത്രമല്ല, ചിത്രങ്ങള്‍ക്ക് എഐ സഹായത്തോടെ ചെറിയ വിവരണം തയ്യാറാക്കാനും ഐറിസിനാകും.

ദിനചര്യകളും ജോലിസ്ഥലത്തെ സുരക്ഷയുമെല്ലാം ഉറപ്പാക്കാനും രോഗികളെയും പ്രായമായവരെയും നിരീക്ഷിക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് അദ്വൈദ് പരിവാള്‍ പറയുന്നു. എന്നാൽ, ഐറിസ് അവതരിപ്പിച്ചതിന് ശേഷം സ്വകാര്യതാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിമർശനങ്ങളും ഉയർന്നു. എക്‌സിൽ ഈ ഉപകരണത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ ആളുകളുടെ സ്വകാര്യത ലംഘിക്കുമോ എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും അധികം ഉയർന്നുകൊണ്ടിരിക്കുന്നത്.

പ്രതിദിനം ഓരോ മിനിറ്റിലും ചിത്രങ്ങൾ പകര്‍ത്തുന്ന ഈ ഉപകരണം, ചിത്രങ്ങളിലെ ഉള്ളടക്കം അന്യരുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നു. ഐറിസ് ജീവിതശൈലിക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഫോട്ടോ സ്റ്റോറേജ് മാത്രമല്ല, വ്യാപാര മേഖലയിൽ, പ്രത്യേകിച്ച് നിർമ്മാണ ഫാക്ടറികളിലും ആരോഗ്യപരിചരണ മേഖലകളിലും, ദിവസനിരീക്ഷണത്തിനും സുരക്ഷാ ഉദ്ദേശ്യങ്ങൾക്കും ഉപകരിച്ചേക്കാം. വ്യത്യസ്ത വ്യവസായങ്ങൾക്കും വ്യക്തിഗത ഉപഭോഗത്തിനും ഇത് ഒരു പ്രയോജനപ്രദമായ ഉപകരണമായി മാറുമെന്നാണ് പ്രവചനം.

ഈ വ്യാവസായിക സാധ്യതകൾക്കിടയിൽ, ഐറിസിന് ആർഭാടമായ വിപണി മുന്നിൽ പ്രതീക്ഷിക്കുമ്പോള്‍, സ്വകാര്യതാ സംരക്ഷണ ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും അനിവാര്യമാണെന്ന് ടെക് വിശകലനക്കാരും വിദഗ്ധരും അഭിപ്രായപ്പെടുന്നു.

കേംബ്രിഡ്‌ജിലെ ഓഗ്‌മെന്‍റേഷന്‍ ലാബിലാണ് ഈ ഡിവൈസ് ഡിസൈന്‍ ചെയ്തത്. ഇതിന് ശേഷം മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മീഡിയ ലാബിള്‍ അവതരിപ്പിച്ചു. അവിടെ അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് എക്‌സ് അക്കൗണ്ടിലൂടെ അദ്വൈദ് പലിവാള്‍ ഐറിസ് ഉപകരണം അവതരിപ്പിച്ചത്.

Share

More Stories

അൻവർ എന്ന വ്യക്തിയേയല്ല, ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം

0
| ബഷീർ വള്ളിക്കുന്ന് അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ...

മേക്ക് ഇൻ ഇന്ത്യയുടെ പത്ത് വർഷം; പരിവർത്തനവും വളർച്ചയും

0
ന്യൂഡൽഹി: മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ‘മേക്ക് ഇൻ ഇന്ത്യ’ ബുധനാഴ്‌ച പത്തുവർഷം പൂർത്തിയാക്കി. ഇത് ഇന്ത്യയുടെ പരിവർത്തനപരമായ വളർച്ചയുടെ ഒരു ദശാബ്ദത്തെ ചിത്രീകരിച്ചു. അത് ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി നിലകൊള്ളുന്ന...

സ്പാം കോളിന് വില്ലനാകാൻ എഐ; എയര്‍ടെല്ലിലെ സ്‌പാം കോളുകളും മെസേജുകളും തടയും

0
ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായ സ്‌പാം കോളുകളെയും മെസേജുകളെയും തടയാന്‍ ഭാരതി എയര്‍ടെല്‍ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കോടിക്കണക്കിന് സ്‌പാം കോളുകളെയും മെസേജുകളെയും ഒരുസമയം വിശകലനം ചെയ്ത് ഉപഭോക്താക്കളെ മുന്നറിയിപ്പാക്കാന്‍ ശേഷിയുള്ള എഐ സംവിധാനമാണ്...

പ്രകൃതിദത്ത ലബോറട്ടറിയാണ് ലോസ്റ്റ് തടാകം; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

യുഎസിന് ആശങ്ക; ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരോധിക്കും

0
ചൈനയിൽ നിർമ്മിതമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയെ നിരോധിക്കാനുള്ള നീക്കവുമായി യുഎസ്. ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ 'അമേരിക്കൻ റോഡുകളിലെ കാറുകളെ വിദൂരനിയന്ത്രണത്തിലാക്കാൻ' എതിരാളികൾക്ക് സഹായം നൽകും...

ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക് മുങ്ങി; ഭാര്യ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികയെത്തിച്ചു

0
കാസർകോട്: കുടുംബത്തിലുണ്ടായ സൗന്ദര്യപ്പിണക്കം കാരണം രണ്ടുമക്കളിൽ ഒരാളെ കൂട്ടി ഗൾഫിലേക്ക്‌ പോയ ഭർത്താവിനെ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികെയെത്തിച്ച് ഭാര്യ. കാസർകോട്, കാഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവായ ഷക്കീറിനെതിരെ പരാതി നൽകിയത്....

Featured

More News