ഒരുകാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസ് കുന്തമുനയായ സഹീർ ഖാൻ ഇനി ഐപിഎൽ 2025ന് മുമ്പായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ (എൽഎസ്ജി) മെൻ്ററായി ചേരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ കാര്യത്തിൽ ഫ്രാഞ്ചൈസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് കീഴിലുള്ള ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൽ ചേരാൻ മുൻ സൗത്ത് ആഫ്രിക്കൻ താരം മോനെ മോർക്കൽ സ്ഥാനം ഒഴിയുന്നതോടെ, മുൻ ന്യൂബോൾ ബൗളർക്കും മുഖ്യ ടീമിലെ ബൗളിംഗ് കോച്ചിൻ്റെ റോൾ ഏറ്റെടുക്കാം.
കുറെയേറെ വർഷങ്ങളായി വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളുമായി സഹീർ വിവിധ വേഷങ്ങളിൽ സഹകരിച്ചിട്ടുണ്ട് . 2008-2017 വരെ നടന്ന 10 സീസണുകളിൽ ക്യാഷ് റിച്ച് ലീഗിൽ കളിച്ചതിന് ശേഷം, തൻ്റെ അവസാന പതിപ്പിൽ ഡൽഹി ഡെയർഡെവിൾസിൻ്റെ ക്യാപ്റ്റൻ ഉൾപ്പെടെ സ്ഥാനം വഹിക്കുകയുണ്ടായി. അതിനുശേഷം മുംബൈ ഇന്ത്യൻസിൻ്റെ ക്രിക്കറ്റ് ഡയറക്ടറും ഗ്ലോബൽ ഡെവലപ്‌മെൻ്റ് തലവനുമായി 2018-2022 വരെ സേവനമനുഷ്ഠിച്ചു.