3 February 2025

ഇന്ത്യൻ രൂപക്ക് മൂല്യം ഇടിയുന്നു; ഡോളറിന് 87.02 ആയി

തീരുവയുടെ പേരിലുള്ള ഈ വ്യാപാര യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുമ്പുതന്നെ റിപ്പോര്‍ട്ടുകൾ

ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവ് സംഭവിച്ചു. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിൻ്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. മുന്‍ വ്യാപാരത്തേക്കാള്‍ 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 67 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്.

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനക്ക്‌ പത്ത് ശതമാനവുമെന്ന ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പുതിയ തീരുമാനം ചൊവാഴ്‌ച മുതലാണ് പ്രാബല്യത്തില്‍ വരിക. തീരുവയുടെ പേരിലുള്ള ഈ വ്യാപാര യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുമ്പുതന്നെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

പുതിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ യുഎസ് ഡോളറിനെ ആറ് പ്രമുഖ കറന്‍സികളുമായി താരതമ്യം ചെയ്യുന്ന ഡോളര്‍ ഇന്‍ഡക്‌സിലും മാറ്റമുണ്ടായി. ഡോളര്‍ ഇന്‍ഡക്‌സില്‍ യുഎസ് ഡോളര്‍ 0.3 ശതമാനം ഉയര്‍ന്ന് 109.8-ല്‍ എത്തി.

ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളും തിരിച്ചടി നേരിടുന്നുണ്ട്. ചൈനീസ് യുവാന്‍ ഡോളറിനെതിരെ 0.5 ശതമാനം ഇടിഞ്ഞു. അതേസമയം ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൻ്റെ സ്ഥിരത നഷ്‌ടപ്പെട്ടിട്ടില്ലെന്നും യുഎസ് ഡോളര്‍ ശക്തമാകുന്നത് കൊണ്ടാണ് യുഎസ് ഡോളറിനെതിരെ വിലയിടിയുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.

Share

More Stories

ഗ്രാമി അവാർഡിനായി സംഗീതത്തിലെ വലിയ താരങ്ങൾ ഒത്തുകൂടി; ചരിത്ര നേട്ടവുമായി ബിയോൺസെ

0
ലോസ് ഏഞ്ചൽസിൽ 2025-ലെ ഗ്രാമി അവാർഡുകൾക്ക് വേണ്ടിയുള്ള സംഗീത ലോകത്തിലെ ഏറ്റവും വലിയ രാത്രി. ചുവന്ന പരവതാനിയിൽ അവിസ്‌മരണീയമായ കാഴ്‌ചകളുടെ വലിയ നോമിനികളിൽ ബിയോൺസ്, സബ്രീന കാർപെൻ്റർ, കെൻഡ്രിക് ലാമർ എന്നിവരും ഉൾപ്പെടുന്നു....

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ; കാനഡയും മെക്‌സിക്കോയും ഉത്തരവിട്ടു

0
മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് കനത്ത തീരുവ ചുമത്താനുള്ള ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിന് മറുപടിയായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മെക്‌സിക്കൻ...

‘അവനവൻ ചെയ്യുന്നതിൻ്റെ ഫലം അവനവൻ അനുഭവിക്കണം’; കണ്ണൂരിലും ദിവ്യയെ തള്ളി മുഖ്യമന്ത്രി

0
കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിൻ്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ...

മിസൈൽ സിറ്റി; ഇറാൻ പുതിയ ഭൂഗർഭ മിസൈൽ താവള ദൃശ്യങ്ങൾ പുറത്തുവിട്ടു

0
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു പുതിയ ഭൂഗർഭ താവള ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടു. രാജ്യത്തിൻ്റെ തെക്കൻ തീരത്ത് എവിടെയോ ഈ സ്ഥലം സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. 'മിസൈൽ സിറ്റി'...

ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ; ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാൻ ചൈന

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ ചരക്കുകൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുകയും മറ്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വാണിജ്യ...

ഗോങ്കടി തൃഷ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം

0
ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍...

Featured

More News