6 March 2026

വിസിറ്റിങ് വിസയില്‍ പോയ ഇന്ത്യക്കാരെ കാണാനില്ല; സൈബർ തട്ടിപ്പുകാരുടെ പിടിയിലെന്ന് സംശയം

സന്ദർശക വിസയിൽ പോയ 73,138 ഇന്ത്യക്കാരില്‍ 29,466 പേരാണ് ഇനിയും മടങ്ങിയെത്താത്തത്

വിവിധ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയിൽ പോയി തിരികെ വരാതെയുള്ള 30,000-ലധികം ഇന്ത്യക്കാർ സൈബർ തട്ടിപ്പ് സംഘങ്ങളുടെ പിടിയിലായിട്ടുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സമാഹരിച്ച ഡാറ്റയിലാണ് ഈ പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്.

ഹോങ്കോങ്, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങള്‍ സൈബർ തട്ടിപ്പ് സംഘങ്ങളുടെ കേന്ദ്രങ്ങളായി അറിയപ്പെടുന്നവയാണ്. ഉയർന്ന ശമ്പള വാഗ്ദാനങ്ങൾ നൽകി ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും, പിന്നീട് സൈബർ തട്ടിപ്പു സംഘങ്ങളുടെ കയ്യിലായി അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

2022 ജനുവരി മുതൽ 2024 മെയ് വരെ കംബോഡിയ, തായ്‌ലാൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് സന്ദർശക വിസയിൽ പോയ 73,138 ഇന്ത്യക്കാരില്‍ 29,466 പേരാണ് ഇനിയും മടങ്ങിയെത്താത്തത്. ഇതിൽ 17,115 പേരും 20-39 വയസ്സിനിടയിലുള്ള യുവാക്കളാണ്. ഇതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാണാതായവരുടെ വിശദാംശങ്ങൾ തേടി ഗ്രൗണ്ട് ലെവൽ വെരിഫിക്കേഷൻ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

മികച്ച ശമ്പള വാഗ്ദാനങ്ങള്‍ നല്കി ഡാറ്റാ എൻട്രി ജോലികൾക്കായി ഇന്ത്യക്കാരെ കൊണ്ടുപോയി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുകയും, സൈബർ തട്ടിപ്പിന്‍റെ ഇരകളാക്കുകയുമാണ് ഇവിടങ്ങളിൽ നടക്കുന്ന ഒരു പ്രധാന തട്ടിപ്പ് രീതിയായി കണക്കാക്കപ്പെടുന്നത്. 2023 ജനുവരി മുതൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഏകദേശം 1,00,000 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News