6 March 2026

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി ബെംഗളുരുവിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലമില്ല. അതിനാൽ കൂടുതൽ പരിശോധനയിലേക്ക് കടക്കാനാണ് തീരുമാനം

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലമില്ല. അതിനാൽ കൂടുതൽ പരിശോധനയിലേക്ക് കടക്കാനാണ് തീരുമാനം.

രണ്ടാമത്തെ എച്ച്എംപിവി കേസും ബെംഗളൂവിൽ സ്ഥീരീകരിച്ചു. അത് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

എച്ച്എംപിവിയുടെ ഏത് വകഭേദമാണ് കുഞ്ഞുങ്ങൾക്ക് ബാധിച്ചിരിക്കുന്നത് തുടങ്ങിയതിൽ അടക്കം ഇനിയും വ്യക്തത ആയിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപനം പുറപ്പെടുവിച്ചു.

കുഞ്ഞുങ്ങൾക്ക്, രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് പരിശോധിക്കുന്നതായി കർണാടക അറിയിച്ചു. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രത നിർദേശം നിലനിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ കുഞ്ഞിന് എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News