25 November 2024

കാലാവസ്ഥാ വ്യതിയാനം; അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളുടെ തീവ്രതയും വേ​ഗതയും വർധിക്കുന്നു

2019 മുതൽ 2023 വരെ ഉണ്ടായ 38 ചുഴലിക്കാറ്റുകളിൽ 30 എണ്ണം കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവിഭാഗത്തിൽ എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തിൽ അറ്റ്ലാന്റിക് മേഖലയിലെ ചുഴലിക്കാറ്റുകളുടെ തീവ്രതയും വേഗതയും വളരുന്നതായി പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷണങ്ങളും സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിൽ ഉള്ള മാറ്റങ്ങൾ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ. നവംബർ 20-ന് എൻവയോൺമെന്റ് റിസർച്ച് മാസികയിലാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

2019 മുതൽ 2023 വരെ, ചുഴലിക്കാറ്റുകളുടെ പരമാവധി വേഗത, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി, മണിക്കൂറിൽ ശരാശരി 29 കിലോമീറ്റർ വർധിച്ചതായി പഠന റിപ്പോർട്ട് പറയുന്നു. ഭൂമധ്യരേഖ ചൂടാകുന്നതും ഈ ചൂട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിതരിക്കുന്നതുമാണ് വേ​ഗതയിലെ വർധനവിന് കാരണമെന്ന് ഓർലാൻഡോ കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡാനിയൽ ഗിൽഫോർഡ് വിശദീകരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കണ്ടെത്താൻ ഗിൽഫോർഡും സംഘവും പുതിയ പഠന രീതി വികസിപ്പിച്ചു. സമുദ്രോപരിതല താപനിലയുടെ ചരിത്രം അടിസ്ഥാനമാക്കിയുള്ള ഈ പഠനം, കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതിന് മുൻപും ശേഷവും വടക്കൻ അറ്റ്ലാന്റിക് മേഖലയിൽ രൂപപ്പെട്ട കാറ്റുകളുടെ വേഗത പരിശോധിച്ചു. 2019 മുതൽ 2023 വരെ ഉണ്ടായ 38 ചുഴലിക്കാറ്റുകളിൽ 30 എണ്ണം കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവിഭാഗത്തിൽ എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു.

2024-ൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഓരോ ചുഴലിക്കാറ്റിന്റെയും പരമാവധി തീവ്രത മണിക്കൂറിൽ 14 മുതൽ 43 കിലോമീറ്റർ വരെ വർധിപ്പിച്ചെന്നും പഠനം കാണിക്കുന്നു. ഉദാഹരണത്തിന്, ഹെലൻ ചുഴലിക്കാറ്റ് 25 കിലോമീറ്റർ വേഗതയും മിൽട്ടൺ ചുഴലിക്കാറ്റ് 40 കിലോമീറ്റർ വേഗതയും വർധിച്ചതിനെ തുടർന്ന്, ആദ്യത്തേത് നാലാം വിഭാഗത്തിൽ നിന്ന് അഞ്ചാമത്തേക്കും രണ്ടാമത്തേത് മൂന്നാം വിഭാഗത്തിൽ നിന്ന് അഞ്ചാമത്തേക്കും മാറി.

നവംബറിൽ ക്യൂബയിൽ വീശിയടിച്ച റാഫേൽ ചുഴലിക്കാറ്റ് 45 കിലോമീറ്റർ വേഗത വർധിച്ചതോടെ, ഇത് കാറ്റഗറി 1-ൽ നിന്നു കാറ്റഗറി 3-ലേക്ക് ഉയർന്നു. ഈ കണ്ടെത്തലുകൾ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദൂരവ്യാപകമായ ദോഷപരിണാമങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.

Share

More Stories

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ: ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

0
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. വൻതുക ഈടാക്കുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശം. ഇതിന് പുറമേ, മൃതദേഹം നാട്ടിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ...

സിറിയയിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല കണ്ടെത്തി

0
സിറിയയിലെ പുരാതന ശവകുടീരത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. വിരലുകളോളം നീളമുള്ള കളിമൺ ഫലകങ്ങളിലാണ് ഈ അക്ഷരമാല കൊത്തിയിട്ടിരിക്കുന്നത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കാർബൺ-14 ഡേറ്റിംഗ്...

ശോഭ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍; കേരളത്തിലെ ബിജെപിയിൽ ഇനി ആര് വാഴും?

0
സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധത ബിജെപി ദേശീയ നേതാക്കളെ അറിയിച്ച കെ സുരേന്ദ്രൻ ഇതോടൊപ്പം പാലക്കാട്ടെ വോട്ട് ചോർച്ചയിൽ ശോഭ സുരേന്ദ്രനെതിരായ ആരോപണങ്ങളും സമർപ്പിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ ബിജെപിയില്‍ വളരെ നാളായി...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; ആൻഡമാനിൽ പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

0
ഒരു വലിയ മയക്കുമരുന്ന് വേട്ടയിൽ, ആൻഡമാൻ കടലിൽ ഒരു മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടണ്ണോളം മയക്കുമരുന്ന് വൻതോതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ...

ഐപിഎൽ: റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ റാഞ്ചി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

0
ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന...

എന്ത് കൊണ്ട് മുസ്ലിം ലീഗ്- ജമാഅത്ത്- എസ് ഡിപിഐ അപകടം?

0
| സയിദ് അബി ഭൂരിപക്ഷവർഗീയതയാണോ ന്യൂനപക്ഷവർഗീയതയാണോ കൂടുതൽ അപകടം എന്ന ചോദ്യം വരുമ്പോൾ ആർക്ക്? എന്നൊരു തിരിച്ചൊരു ചോദ്യം അനിവാര്യമാണ്.സമൂഹത്തിന്,? രാജ്യത്തിന്? നമ്മുടെ ജനാധിപത്യത്തിന്? നമ്മുടെ ഫെഡറൽ സിസ്റ്റത്തിന്? നമ്മുടെ സാഹോദര്യങ്ങൾക്ക് ഒക്കെ ഭൂരിപക്ഷ...

Featured

More News