23 February 2025

ഐപിഎൽ: റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ റാഞ്ചി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്നൗ തന്നെയാണ് റിഷഭ് പന്തിന്‍റെ പേരു വിളിച്ചതും ആദ്യം രംഗത്തെത്തിയതും. പിന്നീട് 11.25 കോടി വരെ ലഖ്നൗവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി.

ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി. കെ എല്‍ രാഹുല്‍ പോകുന്നതോടെ പകരം നായകനായാണ് ലഖ്നൗ റിഷഭ് പന്തിനെ പരിഗണിച്ചത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്നൗ തന്നെയാണ് റിഷഭ് പന്തിന്‍റെ പേരു വിളിച്ചതും ആദ്യം രംഗത്തെത്തിയതും. പിന്നീട് 11.25 കോടി വരെ ലഖ്നൗവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്‍മാറി. ഈ സമയത്താണ് നാടകീയമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്.

പിന്നീട് ഹൈദരാബാദും ലഖ്നൗവും തമ്മിലായി മത്സരം. 20 കോടി വരെ ഇരു ടീമകളും പന്തിനായി മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ്(ആര്‍ടിഎം) ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി. ലേലത്തിൽ ശ്രേയസിനെ തിരികെയെത്തിച്ച് നായകനാക്കായാണ് ഡല്‍ഹി പന്തിനെ കൈവിട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ റിഷഭിനെ തിരിച്ചുപിടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമം ലഖ്നൗ തകര്‍ത്തു. 27 കോടിക്ക് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ച് ഞെട്ടിച്ച്. നിമിഷങ്ങള്‍ക്ക് മുമ്പ് 26.75 കോടിക്ക് പഞ്ചാബിലെത്തി ഐപിഎൽ ചരിത്രത്തിലെ വില കൂടി താരമായ ശ്രേയസിന്‍റെ റെക്കോര്‍ഡാണ് 27 കോടിക്ക് ലഖ്നൗവിലെത്തിയ റിഷഭ് പന്ത് മറികടന്നത്.

Share

More Stories

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

Featured

More News