6 March 2026

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

കഴിഞ്ഞ ദിവസം ശ്രീലങ്കൻ പുറംകടലിൽ വെച്ച് ഇറാന്റെ 'ഇറിസ് ദേന' എന്ന യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ഉപയോഗിച്ച് മുക്കിയതിനുള്ള തിരിച്ചടിയായാണ് ഈ നീക്കത്തെ ഇറാൻ വിശേഷിപ്പിക്കുന്നത്.

വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വ്യോമസേനയാണ് യുഎസ് കപ്പലിനെ ലക്ഷ്യം വെച്ചതെന്നാണ് ഇറാന്റെ അവകാശവാദം.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ പുറംകടലിൽ വെച്ച് ഇറാന്റെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ഉപയോഗിച്ച് മുക്കിയതിനുള്ള തിരിച്ചടിയായാണ് ഈ നീക്കത്തെ ഇറാൻ വിശേഷിപ്പിക്കുന്നത്. ആ ആക്രമണത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക അത്യധികം ഖേദിക്കേണ്ടിവരുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക-വാണിജ്യ കപ്പലുകളെ ഇനി ഈ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഐആർജിസി. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പാതകളിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ യുദ്ധസമയത്ത് അന്താരാഷ്ട്ര നിയമമനുസരിച്ച് തങ്ങൾക്ക് അധികാരമുണ്ടെന്ന് അവർ വാദിക്കുന്നു. നിലവിൽ ഇത്തരം കപ്പലുകളെ ഇറാൻ നിരീക്ഷിച്ചു വരികയാണെന്നും അവരെ ഇനിയും ആക്രമിക്കുമെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.

സംഘർഷം മുറുകിയതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് അയൽരാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പാകിസ്താനിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയും പലയിടങ്ങളിലും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആക്രമണം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

ശത്രുവിന് പേടിസ്വപ്നമായി ‘ശേഷ്‌നാഗ്-150’; 1000 കി.മീ പ്രഹരപരിധിയുമായി ഇന്ത്യയുടെ ചാവേർ ഡ്രോൺ

0
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ചാവേർ ഡ്രോൺ 'ശേഷ്‌നാഗ്-150' വികസിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ്‌പേസ് റിസർച്ച് ടെക്‌നോളജീസ് എന്ന പ്രതിരോധ സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക മാരകായുധം നിർമ്മിച്ചിരിക്കുന്നത്....

Featured

More News