26 April 2025

ജവാനെ ഉടൻ വിട്ടയക്കണം, കടുത്ത പ്രഹരമുണ്ടാകും; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല

പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി ജവാൻ്റെ കുടുംബം. ഭർത്താവിൻ്റെ ജീവനിൽ ആശങ്കയെന്ന് ഭാര്യ രജനി പറഞ്ഞു.

തൻ്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് കണ്ണീരോടെ അവർ അഭ്യർത്ഥിച്ചു. അദ്ദേഹത്തിൻ്റെ സുഹൃത്ത് വിളിച്ചിരുന്നു. എൻ്റെ ഭർത്താവിനെ ഡ്യൂട്ടിയിലായിരിക്കെ പാക് സൈന്യം തട്ടിക്കൊണ്ട് പോയെന്ന് അദ്ദേഹം പറഞ്ഞു. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ചയാണ് ഞാൻ അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത്.

17 വർഷമായി അദ്ദേഹം സർവീസിലുണ്ട്. എനിക്ക് അദ്ദേഹത്തെ സുരക്ഷിതമായി എത്രയും നേരത്തെ മോചിപ്പിക്കണം,” -അവർ അപേക്ഷിച്ചു. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് ഞാൻ അവസാനമായി അദ്ദേഹവുമായി സംസാരിച്ചത്.

ബുധനാഴ്‌ച രാവിലെ ആറ് മണിയോടെയാണ് അദ്ദേഹത്തെ പാക് റേഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞാൻ നമ്മുടെ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞു.

സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്‌ച വൈകിട്ട് ബിഎസ്എഫ് ജവാൻമാരും ഉദ്യോഗസ്ഥരും അതിർത്തിയിൽ കാത്ത് നിന്നെങ്കിലും പ്രതികരിച്ചില്ല.

അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ- പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിൽ ആയിരിക്കെ പിടിയിലായത്.

Share

More Stories

‘പാപങ്ങൾക്ക് പ്രതികാരം ചെയ്യും’; ഭീകരതയുടെ അഭയ കേന്ദ്രമായ പാകിസ്ഥാൻ ഇപ്പോൾ ഭയത്തിൽ

0
പഹൽഗാമിൽ നിരപരാധികളായ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇന്ത്യയെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളുടെ കൈകളുണ്ടെന്ന് സ്ഥിരീകരിച്ചതിനുശേഷം, രാജ്യമെമ്പാടും രോഷത്തിൻ്റെ ഒരു തരംഗം പടർന്നു. ജനങ്ങളുടെ...

‘വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ തീർക്കേണ്ട’; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

0
ഓഫീസില്‍ വന്ന് വീട്ടിലെ സംഘര്‍ഷങ്ങള്‍ തീര്‍ക്കേണ്ടെന്നും ഓഫീസ് നടപടികള്‍ സുതാര്യമായിരിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതിനെ നല്ല മെയ് വഴക്കത്തോടെ മാതൃകപരമായി നേരിടണമെന്നും...

‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’; കാസർകോട് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ സ്വർണവേട്ട

0
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരം പിടികൂടി. മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി...

മീഡിയ വൺ ചാനലിനെതിരെ പരാതി നൽകി ബിജെപി

0
കേരളത്തിൽ ബിജെപി പ്രവർത്തകർ മീഡിയ വൺ വാർത്താ ചാനലിനെതിരെ പൊലീസിൽ പരാതി നൽകി. ഈ മാസം 23ന് സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിക്കെതിരെയാണ് സംസ്ഥാന പോലീസ് മേധാവിക്ക് ബിജെപി...

യുകെയിലെ ഉപഭോക്തൃ ആത്മവിശ്വാസം 2023 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ; സർവേ

0
യുകെയിലെ ഉപഭോക്തൃ ആത്മവിശ്വാസം 2023 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു സർവേ കാണിക്കുന്നു. കുതിച്ചുയരുന്ന ബില്ലുകൾ, നികുതി വർദ്ധനവ്, യുഎസ് താരിഫുകൾ ബ്രിട്ടീഷ് കുടുംബങ്ങളുടെ ജീവിതച്ചെലവ്...

കര, വ്യോമ, കടൽ മേഖലകളിൽ ഇന്ത്യയുടെ സൈനിക ശേഷി പാകിസ്ഥാനെക്കാൾ പതിന്മടങ്ങുമുൻപിൽ

0
പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ശേഷിയിലേക്ക് ശ്രദ്ധ തിരിക്കുന്നു. കുറ്റവാളികളെയും അവരുടെ താവളങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യൻ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ,...

Featured

More News