15 March 2025

മലയാളസിനിമയിലെ നായക സങ്കൽപ്പത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ജയൻ

വർഷങ്ങളായി നിലനിന്നിരുന്ന നായക സങ്കൽപ്പത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും കൂടുതൽ പൗരുഷ സ്വഭാവങ്ങളുള്ള ചലച്ചിത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വരുന്നതിനു ജയൻ്റെ അഭിനയ പാടവം കാരണമാവുകയും ചെയ്തു.

1938- ൽ തിരുവിതാംകൂറിലെ കൊല്ലത്താണ് കൃഷ്ണൻ നായർ എന്ന ജയൻ ജനിച്ചത്. കൊട്ടാരം വീട്ടിൽ മാധവൻ പിള്ളയുടെയും അമ്മ ഭാരതിയമ്മയുടെയും മൂത്തമകനാണ് ജയൻ. അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ സോമൻ നായർ.

കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം ജയൻ ഇന്ത്യൻ നേവിയിൽ ചേർന്നു. നാവികസേനയിലെ സഹപ്രവർത്തകരുടെയും, ബന്ധുവായ ചലച്ചിത്ര നടി ജയഭാരതിയുടെയും പ്രോത്സാഹനമാണ് ‘ ജയൻ’ എന്ന നടന വിസ്മയത്തിൻ്റെ ജനനത്തിന് കാരണം.

16 വർഷം ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച ശേഷം, ജയൻ ചലച്ചിത്രമേഖലയിൽ ഒരു കൈ നോക്കുകയായിരുന്നു എന്നതാണ് ശരി. 1974-ൽ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന സിനിമയിൽ ജയൻ അരങ്ങേറ്റം കുറിച്ചു. 1974 മുതൽ 1980 വരെയുള്ള സജീവ അഭിനയത്തിന്റെ ആറുവർഷങ്ങൾക്കിടയിൽ 116 ചിത്രങ്ങൾ.

അനീതികൾക്കെതിരെ പ്രതികരിക്കുന്ന രോഷാകുലനായ നായകൻ എന്ന സൂപ്പർ ഹീറോ പരിവേഷത്തോടെ മലയാളി മനസ്സുകളെ കീഴടക്കിയ ജയൻ ശബ്ദം കൊണ്ടും സ്റ്റൈലുകൊണ്ടും അപകടകരമായ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിലും പ്രശസ്തനായിരുന്നു.

ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ മറവിയുടെ ഗർത്തങ്ങളിലേക്ക് മറഞ്ഞു പോകുമ്പോഴും ജയൻ സൂര്യതേജസ്സോടെ കത്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയിലും, അദ്ദേഹത്തിന്റെ മാസ്മരിക പ്രതിച്ഛായയും ഒരു പുതിയ ശൈലി തന്നെ 2000-മാണ്ടിൽ മലയാളക്കരയിൽ കോമഡി താരങ്ങൾ കടമെടുത്തു. അതോടെ പുതിയ തലമുറ ജയൻ എന്ന യശശരീരനായ അഭിനയ പ്രതിഭയെ ഒരു കോമഡി താരമായി തെറ്റിദ്ധരിക്കുക വരെ ചെയ്തു.

ജയന്റെ മരണശേഷം, ജയന്റെ ഇളയ സഹോദരൻ സോമൻ നായർ (അജയൻ) കുറച്ച് സിനിമകളിൽ അഭിനയിച്ചു. എന്നാൽ ജയൻ നേടിയ വിജയം അദ്ദേഹത്തിന് സിനിമകളിൽ നിന്നും കിട്ടിയില്ല. അജയൻ്റെ ഇളയ മകൻ ‘ആദിത്യൻ ജയൻ’ ടിവി സീരിയൽ നടനാണ്.

1980 നവംബർ 16 ന്, 41 വയസ് പ്രായമുള്ളപ്പോൾ കോളിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ ജയൻ മരിച്ചു. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടയിൽ സുകുമാരൻ ഓടിക്കുന്ന മോട്ടോർ ബൈക്കിൽ നിന്നും ഹെലികോപ്റ്ററിൽ ചാടിക്കയറുന്ന ഭാഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.

വർഷങ്ങളായി നിലനിന്നിരുന്ന നായക സങ്കൽപ്പത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും കൂടുതൽ പൗരുഷ സ്വഭാവങ്ങളുള്ള ചലച്ചിത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വരുന്നതിനു ജയൻ്റെ അഭിനയ പാടവം കാരണമാവുകയും ചെയ്തു. ജയൻ എന്ന നടന വിസ്മയം ഇന്ന് ജീവിച്ചിരുന്നെങ്കിൽ 84-ൻ്റെ നിറവിൽ ഇന്ന് മലയാള സിനിമയുടെ കാർന്നോരായി കണ്ടേനെ.

Share

More Stories

‘ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ’ എന്ന് സംശയമുള്ള മാതൃഭൂമി ന്യൂസ് ടൈറ്റിൽ മാറ്റേണ്ട ആവശ്യമില്ല

0
| ശ്രീകാന്ത് പികെ 'ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ' എന്ന് മാതൃഭൂമി ന്യൂസ് ചാനൽ ടൈറ്റിൽ കൊടുത്ത് പ്രൈം ടൈം ചർച്ച നടത്താൻ പോകുന്ന കാർഡ് കണ്ടു. ടൈറ്റിൽ പിന്നീട് മാറ്റിയത്രേ. സ്റ്റാർട് അപ്പ് എന്ന...

ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ആഡംബര ഹോട്ടൽ നിർമ്മിക്കുന്നു; ത്രിപുര സർക്കാർ ടാറ്റ ഗ്രൂപ്പുമായി ധാരണയിൽ

0
ആദിവാസി യുവജന സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ബിജെപിയുടെ സഖ്യകക്ഷിയായ തിപ്ര മോത്തയുടെ തലവൻ പ്രദ്യോത് കിഷോർ ദേബ്ബർമയുടെയും എതിർപ്പുകൾ അവഗണിച്ച്, ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ഒരു ആഡംബര ഹോട്ടൽ നിർമ്മിക്കുന്നതിനായി ത്രിപുര സർക്കാർ...

ഹൃദയാഘാത പ്രതിരോധ വാക്സിൻ: ചൈനീസ് ശാസ്ത്രജ്ഞർ മുന്നേറ്റം കൈവരിച്ചു

0
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് ഹൃദയാഘാതം തടയാൻ സാധ്യതയുള്ള ഒരു വാക്സിൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തു . നാൻജിംഗ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ നല്ല ഫലങ്ങൾ നൽകി....

കേരളത്തിന് 5990 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

0
കേരളത്തിന് അടിയന്തിരമായി 5990 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രസർക്കാർ . അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കടമെടുപ്പിന് അനുമതി...

‘ലോക ഉറക്ക ദിനം’; സുഖമായി ഉറങ്ങിക്കോളൂ, എന്നാൽ ഇവയൊക്കെ ശ്രദ്ധിക്കണം

0
മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഉറക്കത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ്? ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട...

കേരളത്തിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

0
അൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ...

Featured

More News