6 March 2026

‘കൃഷ്‌ണാഷ്‌ടമി’ പ്രദർശനത്തിന് ഒരുങ്ങുന്നു

വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ 'കൃഷ്‌ണാഷ്‌ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായന

അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഡോ. അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ചിത്രം ‘കൃഷ്‌ണാഷ്‌ടമി: the book of dry leaves’ പ്രദർശനത്തിന് ഒരുങ്ങി. ഇതിന് മുന്നോടിയായുള്ള പ്രിവ്യൂ 2025 സെപ്‌തംബർ 23 ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക് കഴക്കൂട്ടത്തുള്ള ചലച്ചിത്ര അക്കാദമി മിനി തിയേറ്ററിൽ നടക്കും. വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ‘കൃഷ്‌ണാഷ്‌ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ പരീക്ഷണ ചിത്രം.

പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യവേഷത്തിൽ എത്തുന്ന സിനിമയിൽ ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമേ ബാബുവിൻ്റെ വരികളും സിനിമയിൽ ഉണ്ട്.

റുഖിയ ബീവി, ശ്രീപാർവ്വതി, പി.കെ. കുഞ്ഞ്, അപർണ അശോക്, രാജേഷ്.ബി, അജിത് സാഗർ, ജിയോമി ജോർജ്, വിഷ്‌ണുദാസ്, കെൻഷിൻ, ഫൈസൽ അനന്തപുരി, സൂര്യ.എസ്, കൃഷ്‌ണൻ നായർ, രമേശ് മകയിരം, ഷാജി ശാസ്‌തമംഗലം, കൃഷണദാസ്, ഷാജി.എ ജോൺ, പ്രദീപ് കുമാർ, ഭാസ്‌കരൻ, അർഷാദ് ആസാദ്, അനീഷ് ആശ്രാമം, ശബരി എസ്. ജീവൻ, സെബാസ്റ്റ്യൻ ജൂലിയൻ, അരുൺ മോഹൻ പ്രധാന വേഷങ്ങളിൽ എത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാർത്തിക് ജോഗേഷ്, ചായാഗ്രഹണം: ജിതിൻ മാത്യു, എഡിറ്റർ: അനു ജോർജ്, സൗണ്ട്: രബീഷ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ,ആർ, പ്രോജക്ട് ഡിസൈനർ: ഷാജി എ ജോൺ, പ്രൊഡക്ഷൻ മാനേജർ: ശ്രീജിത്ത് വിശ്വനാഥർ, അസോസിയേറ്റ് ഡയറക്ടേർസ്: അഭിജിത് ചിത്രകുമാർ, ഹരിദാസ്, മേക്കപ്പ്: ബിനു സത്യൻ, കോസ്റ്റ്യൂം: അനന്തപത്മനാഭൻ.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News