| അനുപമ ശശിധരൻ
സ്ത്രീകൾക്കു നേരെ ജോലി സ്ഥലത്ത് ഉണ്ടാവുന്ന ലൈംഗിക അതിക്രമങ്ങൾ കുറക്കാൻ വേണ്ടിയാണ് പോഷ് ആക്റ്റ് (2013) . ഈ നിയമമനുസരിച്ച് ജോലിസ്ഥലത്ത് തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ നിന്നോ സ്ത്രീകളോട് ലൈംഗിക അതിൽ മങ്ങൾ ഉണ്ടാവുകയോ ലൈംഗികച്ചുവയുള്ള സംസാരമോ ആംഗ്യങ്ങളോ ദ്വയർഥം വച്ചുള്ള സംഭാഷണമോ ഉണ്ടാവുകയുണ്ടായാൽ അത് റിപ്പോർട്ടു ചെയ്യുകയും ഇതന്വേഷിക്കാൻ ഒരു സ്ത്രീ തലപ്പത്തിരിക്കുന്ന ഇന്റേണൽ ബ്ലയിന്റ് കമ്മറ്റി രൂപീകരിക്കണം എന്നും നിർദ്ദേശിക്കുന്നു.
കമ്മറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും സ്ത്രീകളായിരിക്കണം. കമ്മറ്റിയുടെ കണ്ടെത്തലുകൾക്കനുസരിച്ച് പരാതിക്കാരിക്ക് നീതി ലഭിച്ചു എന്നുറപ്പാക്കേണ്ടത് തൊഴിൽ ദാദാവിന്റെ ഉത്തരവാദിത്വമാണ്. ഈ കണ്ടെത്തലുകളുടെ ബലത്തിൽ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീക്ക് നിയമപരമായി നീങ്ങാം.
ഇത്രയും പറഞ്ഞു വച്ചത്. ലക്ഷദ്വീപിലെ കവരത്തി സെഷൻസ് കോടതി ജഡ്ജിയായ കെ. അതിൽകുമാർ എന്നയാൾ അവിടുത്തെ അഭിഭാഷകയായ പരാതിക്കാരിയോട് ചേമ്പറിൽ വച്ച് മോശമായി പെരുമാറുകയും . അവരുടെ നിശ്ശബ്ദതക്കു പകരം അവരുടെ കേസുകളിൽ അനുകൂലമായി വിധിക്കാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു.
അഭിഭാഷക പോഷ് നിയമമനുസരിച്ച് ഇത് റജിസ്ട്രാർ ജനറലിനോട് പരാതിപ്പെട്ടു. എന്നാൽ അടികിട്ടേണ്ടവന് മുട്ടായി കൊടുത്ത പോലെ ജഡ്ജിയെ തുടർ നടപടികളൊന്നുമില്ലാതെ പാലാ മോട്ടോർ വാഹന തർക്ക പരിഹാര കോടതിയിലേക്ക് തിടുക്കപ്പെട്ട് സ്ഥലം മാറ്റിയിട്ടുണ്ട്. വേലി തന്നെ വിളവു തിന്നാൽ എന്നാ ചെയ്യും?























