6 March 2026

വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിന് സ്ഥലം; കെപിസിസിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം

ദുരന്തത്തിന് ശേഷം നീണ്ട കാലം കടന്നിട്ടും വ്യക്തമായ ഇടപെടൽ ഉണ്ടായില്ലെന്ന ചോദ്യത്തിന് കെപിസിസി ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.

| വേദനായകി

വയനാട് നേരിട്ട തുടർച്ചയായ പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ തന്നെ ഗൗരവമായ മാനവിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇന്നും സ്ഥിരമായ പുനരധിവാസം കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയതായി പ്രഖ്യാപിച്ച് കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസിയുടെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണോയെന്ന ചർച്ച ശക്തമാകുകയാണ്. ദുരന്തം നടന്നപ്പോൾ തന്നെ പുനരധിവാസം ഉറപ്പാക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം നൽകിയിരുന്നെങ്കിലും, പ്രവർത്തനതലത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. നിലവിൽ വാങ്ങിയിരിക്കുന്നു ഭൂമി കാട്ടാന ആക്രമണ ഭീഷണി ഉള്ളതാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ദുരന്തബാധിതരുടെ വേദനയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ശ്രമമാണിതെന്നും വിമർശനം ഉയരുന്നുണ്ട്.

കെപിസിസി നേതാക്കൾ പറയുന്നത്, ഇത് ശുദ്ധമായ മാനവിക ഇടപെടലാണെന്നും, ദുരന്തബാധിതരുടെ ദുരിതജീവിതം നേരിൽ കണ്ടതോടെയാണ് പാർട്ടി നടപടിയിലേക്ക് നീങ്ങിയതെന്നുമാണ്. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിടത്താണ് ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും ഇടപെടേണ്ടതെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും കെപിസിസി വിശദീകരിക്കുന്നു.

അതേസമയം, ദുരന്തത്തിന് ശേഷം നീണ്ട കാലം കടന്നിട്ടും വ്യക്തമായ ഇടപെടൽ ഉണ്ടായില്ലെന്ന ചോദ്യത്തിന് കെപിസിസി ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഈ നീക്കം ശക്തമായതെന്നതിനാൽ, ഇത് രാഷ്ട്രീയ ഇമേജ് മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്ന ആരോപണം ഒഴിവാക്കാനാകുന്നില്ല.

എന്തായാലും, രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം ദുരന്തബാധിതരുടെ ജീവിതമാണ് പ്രധാന്യം. അവർക്ക് സുരക്ഷിതമായ വീട്, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരതയുള്ള ജീവിതം എന്നിവ ഉറപ്പാക്കുകയാണ് ഏത് ഇടപെടലിന്റെയും അന്തിമ ലക്ഷ്യം. കെപിസിസിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണോ അല്ലയോ എന്നത് സമയം തെളിയിക്കട്ടെ; എന്നാൽ വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ നിലത്തിറങ്ങി ഫലപ്രദമായി നടപ്പാകണമെന്ന് വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ ടൗൺഷിപ്പ് നിർമ്മാണം പുരോഗതിയിലാണെന്നത് ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News