14 September 2024

കരിംകുട്ടിയും കുട്ടിച്ചാത്തനും ആയിരുന്ന നമ്മുടെ കൃഷ്ണൻ ശ്രീകൃഷ്ണനും മഹാവിഷ്ണുവിൻറെ അവതാരവുമായി മാറിയ രീതി

ചാത്തൻ എന്ന വാക്കിൻറെ സംസ്കൃതമാണ് ശാസ്തൻ അഥവാ ശാസ്താവ് എന്നത്. അതായത്, കുട്ടിശാസ്തൻ തന്നെയാണ് ശ്രീകൃഷ്ണനും ഉണ്ണിക്കണ്ണനും വെണ്ണക്കണ്ണനും ആയി ആരാധിക്കപ്പെടുന്നത്.

| ടി മുരളി

കൃഷ്ണ ജയന്തി ആർക്കും ആഘോഷിക്കാവുന്നതാണ്. പക്ഷേ ഏത് ആഘോഷത്തിന് പിന്നിലും ഒരു സ്ക്രിപ്റ്റ് അഥവാ തിരക്കഥ അല്ലെങ്കിൽ ചരിത്രബോധം വേണം. നാം ആഘോഷിക്കുന്നത് ഏത് കൃഷ്ണനെ ആണ് എന്ന് നമുക്ക് തന്നെ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതില്ലാതിരുന്നാൽ നാം ആഘോഷിക്കുന്നത് നമ്മുടെ അടിമത്തം ആയിരിക്കും. നമ്മുടെ അറിവില്ലായ്മയെ ആയിരിക്കും. നമ്മുടെ അരാഷ്ട്രീയതയെയായിരിക്കും.


കൃഷ്ണൻ എന്ന പദത്തിൻറെ അർത്ഥം കറുമ്പൻ എന്നാണ്. കരിങ്കല്ലുപോലെ കറുത്തവൻ. ദ്രാവിഡമായിരുന്ന സിന്ധു നദീതടസംസ്കാരത്തിന്റെ തുടർച്ചയായ ഇന്ത്യൻ ബൗദ്ധ-ജൈന രാജഭരണ കാലഘട്ടത്തിൽ കറുപ്പ് എന്ന നിറം ഇന്നത്തെ പോലെ അശ്ലീലമാക്കപ്പെട്ടിരുന്നില്ല.

ഇന്നത്തെ ശ്രീകൃഷ്ണ ഭക്തി പ്രസ്ഥാനത്തിൻറെ ഭാഗമാകുന്നതിനുമുമ്പ് ശ്രീകൃഷ്ണന് വേറെയും ധാരാളം പ്രചാരമേറിയ പേരുകൾ ഉണ്ടായിരുന്നു. കരിങ്കുട്ടി, കുട്ടിച്ചാത്തൻ, ചാത്തൻ, കണ്ണൻ തുടങ്ങിയ പേരുകളിലും കറുമ്പൻ കൃഷ്ണനെ മലയാളികൾ ആരാധിച്ചിരുന്നു. ഒമ്പതാംനൂറ്റാണ്ടു മുതലുള്ള ബ്രാഹ്മണാധിപത്യത്തിനും സംസ്കൃത ഭാഷയുടെ പ്രചാരത്തിന്റെയും ഫലമായാണ് കൃഷ്ണൻറെ ഓമന പേരുകൾ ആയിരുന്ന കരിംകുട്ടിയും കുട്ടിച്ചാത്തനും ചാത്തനും എല്ലാം പ്രാകൃതമായി തീരുന്നത്.

ഏറ്റവും പുതിയ കുത്തക പണ്ഡിതന്മാരായി രംഗപ്രവേശം ചെയ്ത ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഔദ്യോഗിക ദേവ ഭാഷയായി സംസ്കൃതം കടന്നു വന്നതോടുകൂടിയാണ് അതുവരെ കരിംകുട്ടിയും കുട്ടിച്ചാത്തനും ആയിരുന്ന നമ്മുടെ കൃഷ്ണൻ ശ്രീകൃഷ്ണനും മഹാവിഷ്ണുവിൻറെ അവതാരവുമായി സവർണ്ണ മതത്തിന്റെ ദൈവ സങ്കല്പമായി മഹത്വവൽക്കരിക്കപ്പെടുന്നത്.

അന്നത്തെ പരിഷ്കൃത പട്ടണ പ്രദേശങ്ങളിലായിരിക്കും ഈ മാറ്റം പെട്ടെന്ന് സംഭവിച്ചിരിക്കുക. എന്നാൽ കേരളത്തിന്റെ ഉൾപ്രദേശങ്ങളിലും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിന്നിരുന്ന ജനങ്ങൾക്കിടയിലും ഈ സവർണ മത പരിഷ്കാര സ്വാധീനം അത്രയ്ക്ക് വ്യാപകമാകാതിരുന്നതിനാൽ വർത്തമാനകാലത്ത് പോലും കരിംകുട്ടിയും കുട്ടിച്ചാത്തനും ചാത്തനും പാവങ്ങളായ നീചദൈവങ്ങൾ ആയി നിലനിൽക്കുന്നത് കാണാം.

അതേസമയം സമ്പന്നരായ സവർണ്ണർക്കിടയിലും സവർണ്ണരുടെ പുരോഗതിക്കൊപ്പം ചേർന്നുനിന്ന അസവർണ്ണരായ ഇന്നത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്കിടയിലും നമ്മുടെ പഴയകാല കരിംകുട്ടിയും കുട്ടിച്ചാത്തനും ആ പേരുകൾ ഉപേക്ഷിച്ച് ശ്രീകൃഷ്ണനും ഉണ്ണികണ്ണനും കാർവർണ്ണനും ആലിലകണ്ണനും (സിദ്ധാർത്ഥൻ ബോധോദയം നേടി ബുദ്ധനായത് അരയാലിന്റെ ചുവട്ടിലിരുന്നായതിനാലാണ് ആരയാലിലയിൽ കിടക്കുന്ന കൃഷ്ണ സങ്കൽപ്പം നിലവിൽ വന്നത്.) വെണ്ണക്കണ്ണനുമായി പ്രചാരമേറിയ ദൈവ സങ്കല്പങ്ങൾ ആയി തീരുകയും ചെയ്തിട്ടുള്ളത്.

ദൈവസങ്കൽപങ്ങളുടെ കാര്യമൊക്കെ അത്രയേ ഉള്ളൂ. ദൈവസങ്കൽപങ്ങളുടെ പേരുമാറ്റങ്ങളും അവയെ കുറിച്ചുള്ള കഥകളുടെ അപ നിർമ്മാണവും മാത്രമേ നടന്നിട്ടുള്ളൂ. അതായത്, നമ്മുടെ ദൈവങ്ങളെല്ലാം ബൗദ്ധ-ജൈന പാരമ്പര്യമുള്ള പഴയ കാല ദൈവങ്ങൾ തന്നെയാണ്. ദൈവസങ്കൽപങ്ങൾക്ക് പിന്നിലുള്ള കഥകൾ മാത്രമേ മാറിക്കൊണ്ടിരിക്കുന്നുള്ളൂ.

കുട്ടിച്ചാത്തൻ എന്ന ദൈവ സങ്കല്പം ഇന്ത്യയിലെ ബീഹാറിൽ കഴിഞ്ഞ 2600 വർഷത്തിനിടയിൽ രൂപം കൊണ്ട ബുദ്ധ ധർമ്മത്തിന്റെ വിവിധ ധാരകളിലൂടെ ഒഴുകി പരന്ന് തെക്കേ ഇന്ത്യയിന്ത്യയിലെത്തിയ സിദ്ധാർത്ഥന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓമനത്തം നിറഞ്ഞ ധാരാളം കഥകളിലൂടെ നിലവിൽ വന്ന ഒരു ആരാധനാമൂർത്തിയും ദൈവസങ്കൽപവും ആണ്. ബുദ്ധനായിത്തീരുന്നതിനു മുമ്പുള്ള സിദ്ധാർത്ഥ രാജകുമാരന്റെ ഓരോ ജീവിതഘട്ടങ്ങളെയും ജനങ്ങൾ മനോധർമ്മം ചേർത്ത് പൊലിപ്പിച്ചു പറഞ്ഞുണ്ടാക്കിയ കൗതുകമുള്ള കഥകളുടെ സമാഹാരമാണ് ശ്രീകൃഷ്ണ കഥകൾ.

കുട്ടിച്ചാത്തൻ എന്നാൽ ചാത്തൻ എന്ന ദൈവ സങ്കല്പത്തിന്റെ കുട്ടിക്കാലം എന്നേ അർത്ഥമുള്ളൂ. ചാത്തൻ എന്നു പറയുന്നത് , എട്ടാം നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിൻറെ ഭാഷയായിരുന്ന കൊടും തമിഴ് മലയാളത്തിലെ ബുദ്ധന്റെ പാലി ഭാഷാ സ്വാധീനത്തിലുള്ള ഒരു പര്യായമാണ്. അതെ ചാത്തൻ എന്ന വാക്കിൻറെ സംസ്കൃതമാണ് ശാസ്തൻ അഥവാ ശാസ്താവ് എന്നത്. അതായത്, കുട്ടിശാസ്തൻ തന്നെയാണ് ശ്രീകൃഷ്ണനും ഉണ്ണിക്കണ്ണനും വെണ്ണക്കണ്ണനും ആയി ആരാധിക്കപ്പെടുന്നത്. അതേപോലെ, ശാസ്താവ് എന്ന ബുദ്ധൻ തന്നെയാണ് മഹാവിഷ്ണുവിൻറെ അവതാരം എന്ന പേരിൽ കൃഷ്ണനായും വിഷ്ണുവായും നമ്മുടെ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ അടുത്ത കാലം വരെ ഏറ്റവും കൂടുതൽ പ്രതിഷ്ഠ ഉണ്ടായിരുന്നത് ബുദ്ധൻറെ സംസ്കൃത നാമമായ ശാസ്താവിനാണ്. ശാസ്താവിനെ തന്നെയാണ് മലയാളത്തിൽ അയ്യപ്പൻ എന്നും വിളിക്കുന്നത്. പിന്നീട് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കാർമികത്വത്തിൽ നടന്ന പുനപ്രതിഷ്ഠകളിലൂടെയാണ് അയ്യപ്പൻ അഥവാ ശാസ്താവിനെ ശ്രീകോവിലിൽ നിന്ന് പുറത്തുള്ള ക്ഷേത്ര പറമ്പിലെ ഒഴിഞ്ഞ ഒരു മൂലയിലേക്ക് മാറ്റി പ്രതിഷ്ഠിച്ച്, ശാസ്താക്ഷേത്രങ്ങൾ ശിവ/വിഷ്ണു ക്ഷേത്രങ്ങളായി മാറുന്നത്. ഇത് വളരെ ആസൂത്രിതമായി ബ്രാഹ്മണ പൗരോഹിത്യം, തങ്ങൾ വിസ്മൃത ബൗദ്ധരിൽ നിന്നും കൈവശപ്പെടുത്തിയ ക്ഷേത്രങ്ങൾ തങ്ങളുടെതാണ് എന്ന് ആക്കി തീർക്കുന്നതിന് വേണ്ടി ചെയ്ത ചരിത്ര അപ നിർമ്മാണ ശ്രമങ്ങളായി കാണേണ്ടതുണ്ട്.

ഈ സത്യം തിരിച്ചറിയണമെങ്കിൽ, ബ്രാഹ്മണ പൗരോഹിത്യം ആരായിരുന്നു എന്ന് നാം അന്വേഷിക്കേണ്ടിവരും. താൽക്കാലികമായി കെട്ടി ഉണ്ടാക്കുന്ന ഓലപ്പുരകളിൽ ഹോമകുണ്ഡം നിർമ്മിച്ച് പ്രകൃതി ശക്തികളായ അഗ്നി, ഇന്ദ്രൻ, സൂര്യൻ, വരുണൻ, വായു, തുടങ്ങിയ പ്രകൃതി ദൈവങ്ങളെ പ്രസാദിപ്പിക്കാനായി യാഗയജ്ഞങ്ങൾ നടത്തിയിരുന്ന നാടോടികളായ മന്ത്രവാദി കൂട്ടങ്ങൾ മാത്രമായിരുന്നു ബ്രാഹ്മണ പൗരോഹിത്യം.

പൊങ്ങച്ചക്കാരും വിഡ്ഢികളുമായിരുന്ന രാജാക്കന്മാരെയും കച്ചവടക്കാരെയും പ്രലോഭിപ്പിച്ച്, പുത്രലബ്ധിക്കായും രാജ്യ വിസ്തൃതിക്കായും സാമ്പത്തിക അഭിവൃദ്ധിക്കായും പ്രശസ്തിക്കായും യാഗ-യജ്ഞങ്ങളിലൂടെ ഉദ്ദിഷ്ട കാര്യം സാധിപ്പിച്ചു കൊടുക്കുന്ന മന്ത്രവാദം നടത്തിയിരുന്ന ബ്രാഹ്മണ പൗരോഹിത്യമാണ്…. അവർക്ക് ഒരു ബന്ധവും ഇല്ലാതിരുന്ന ബുദ്ധമതത്തിന്റെ ഏറ്റവും ജീർണ്ണിച്ച താന്ത്രിക വജ്രായന വിഭാഗത്തിലെ പണ്ഡിതശ്രേഷ്ഠന്മാരാണെന്ന നാട്യത്തിൽ നമ്മുടെ നാട്ടിലെ ബൗദ്ധ ജൈന ജന സമൂഹങ്ങളുടെ ആരാധനാലയങ്ങളെല്ലാം രാജാക്കന്മാരെയും നാടുവാഴികളെയും ഉപയോഗിച്ച് എട്ടാം നൂറ്റാണ്ടു മുതൽ കവർന്നെടുത്തത്.

ബുദ്ധ’ഭഗവാനെ’ ശിവനായി ആരാധിക്കുന്ന ശൈവമതമായും കൃഷ്ണനെ വിഷ്ണുവായി ആരാധിക്കുന്ന വൈഷ്ണവ മതമായും ഇഴ പിരിച്ച് സമ്പന്നരായിരുന്ന ബൗദ്ധരേയും ജൈനരേയും രാജാക്കന്മാരെ കൊണ്ട് കൊന്നൊടുക്കിയും ആണ് ബ്രാഹ്മണരുടെ വംശീയ മതമായ സവർണ്ണമതം ഇന്ത്യയിൽ ഏതാണ്ട് ഒൻപതാം നൂറ്റാണ്ട് മുതൽ സ്ഥാപിതമാകുന്നത്.

ഇന്നത്തെ ഉത്സവ – ആചാരങ്ങൾ

ഈ ചരിത്രം എന്നത്തേയ്ക്കും മൂടി വയ്ക്കണമെങ്കിൽ ഇന്ത്യൻ സമൂഹം തുടർന്നും വിഡ്ഢികളായി തുടരേണ്ടത് പൗരോഹിത്യത്തിന്റെ വംശീയ ആവശ്യമാണ്. ഇന്ത്യൻ സമൂഹം വിഡ്ഢികളും അടിമകളുമായി തുടരണമെങ്കിൽ അവരുടെ പുരാതന ദൈവങ്ങളെ ആരാധിച്ചു പ്രസാദിപ്പിക്കുന്ന പൗരോഹിത്യ കാർമികത്വം ബ്രാഹ്മണ പൗരോഹിത്യം തന്നെ ചെയ്യണമെന്ന്, ഇത്രയും കാലം സമൂഹത്തെ അട്ടിമറിച്ച് തങ്ങളുടെ ഉടമസ്ഥതയിൽ നിലനിർത്താൻ കഴിഞ്ഞ ബ്രാഹ്മണിക വംശീയതയ്ക്ക് അറിയാതിരിക്കാൻ തരമില്ലല്ലോ !

ആ പൗരോഹിത്യ വംശീയ ജാഗ്രതയുടെ ഭാഗമായാണ് നമ്മുടെ ഇന്നത്തെ ജനാധിപത്യ സമൂഹത്തിലും ശ്രീകൃഷ്ണ ജയന്തിയും ശ്രീരാമജയന്തിയും ഹനുമാൻ ജയന്തിയും താന്ത്രിക ബുദ്ധമതത്തിലെ മറ്റൊരു ബുദ്ധപ്രതീകമായ ഗണപതിയെ വെള്ളത്തിൽ നിമഞ്ജനം ചെയ്യലും അതുപോലുള്ള മറ്റു ക്ഷേത്ര ഉത്സവങ്ങളും ബ്രാഹ്മണ സവർണ മത രാഷ്ട്രീയത്തിന്റെ കാർമികത്വത്തിൽ നാം ഭക്തിയോടെ ആഘോഷിച്ചു വരുന്നത്.

ഇത്തരം ആചാരപരമായ ഉത്സവങ്ങളുടെ പുരാണ കഥാ ചരിത്രത്തെ ജനാധിപത്യ ബോധത്തോടെ സത്യസന്ധമായി പൊളിച്ചെഴുത്ത് നടത്താതെ ഇന്ത്യൻ സാംസ്കാരികതയിലേക്ക് നിലവിലുള്ള ഒരു രാഷ്ട്രീയപാർട്ടിക്കും ജനാധിപത്യ ബോധത്തിനും സ്ഥിര പ്രവേശനം ലഭിക്കില്ല എന്നതാണ് വസ്തുത. സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമര പ്രക്ഷോഭ ശക്തിയുടെ പിൻബലത്തിൽ കുറച്ചുകാലം ഒക്കെ ബ്രാഹ്മണ പൗരോഹിത്യവും അതിൻറെ മതരൂപമായ സവർണ്ണമതവും വിശ്വസികളും തങ്ങളുടെ സുരക്ഷിതത്വം മാനിച്ച് പിൻവാങ്ങുമെങ്കിലും, ജനാധിപത്യ രാഷ്ട്രീയ ശക്തികളുടെ സ്വാഭാവിക ശക്തി ക്ഷയം മുതലെടുത്ത് മതം പല രൂപങ്ങളിൽ സാമൂഹ്യ ആധിപത്യത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നത് നമുക്ക് സമീപകാലത്ത് വ്യക്തമായി കാണാവുന്നതാണ്.

സത്യസന്ധമായ സാമൂഹ്യ ചരിത്രം കൊണ്ടല്ലാതെ വിവിധ മതങ്ങളുടെ അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ വ്യാജ ചരിത്ര ദുരഭിമാനങ്ങളെയും വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്ക് ഭീഷണിയാകാത്ത വിധം നിയന്ത്രിച്ചു നിർത്താൻ സാധിക്കുകയില്ല.


അതിനാൽ, നമുക്ക് സത്യസന്ധമായ സാമൂഹ്യ ചരിത്രം നിർമ്മിച്ചുകൊണ്ട് എല്ലാ മനുഷ്യരെയും വിവേചനരഹിതമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും തുല്യതയോടെ കാണുകയും ചെയ്യുന്ന മാനവിക സമൂഹത്തിനായി സത്യന്വേഷണങ്ങളിൽ മുഴുകാം. ജനങ്ങളുടെ സത്യസന്ധമായ ചരിത്രം പുനസ്ഥാപിക്കുന്ന പ്രക്രിയ ആരംഭിക്കാം.

(വായനക്കാര്‍ ശ്രദ്ധിക്കുക: ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഇത് വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.)

Share

More Stories

കൊളോണിയൽ മുദ്രകളിൽ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാൻ പോർട്ട് ബ്ലെയറിനെ, ‘ശ്രീവിജയപുരം’ ആയി പുനർനാമകരണം ചെയ്‌തു

0
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്‌തു. "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത് ചെയ്‌തതെന്ന്...

ഭൂമിയിൽ നിന്ന് 650 ൽ ഏറെ കിലോമീറ്റർ അകലെ; സ്പേസ് എക്‌സിൻ്റെ ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് വിജയം

0
വാഷിങ്ടൺ: ബഹിരാകാശത്ത് ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് നടത്തി ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ. പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്‌സാണ് പുതുചരിത്രം കുറിച്ചത്. ഭൂമിയിൽ നിന്ന് 650...

ഉസാമ ബിന്‍ ലാദൻ്റെ മകന്‍ ജീവിച്ചിരിക്കുന്നു? അഫ്ഗാനിസ്ഥാനില്‍ അല്‍ഖാഇദയെ പുനഃസംഘടിപ്പിന്നു, പുതിയ റിപ്പോർട്ട്

0
ഇസ്‌ലാമാബാദ്: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദൻ്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇൻ്റെലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അല്‍ഖാഇദയെ പുനഃസംഘടിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇൻ്റെലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം...

‘പിവി അൻവറിൻ്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ള ചിലരും’: മറുപടി എഴുതി നല്‍കാന്‍ എഡിജിപി അജിത്...

0
തിരുവനന്തപുരം: പിവി അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് ഡിജിപിക്ക് മുന്നിൽ എഡിജിപി എംആർ അജിത് കുമാർ മൊഴി നൽകിയതായി റിപ്പോര്‍ട്ട്. കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും...

മെഡിക്കൽ ഗവേഷണത്തിനായി ശരീരദാനം; ഇടതുപാരമ്പര്യത്തെ പുണരുന്ന സീതാറാം യെച്ചൂരി

0
മെഡിക്കൽ ഗവേഷണത്തിനായി മൃതദേഹം ദാനം ചെയ്ത ഇതുവരെയുള്ള രാജ്യത്തെ ഇടതുനേതാക്കളുടെ നീണ്ട പട്ടികയിൽ ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന പേരും ചേർന്നു. അദ്ദേഹത്തിന്റെ കുടുംബം അന്തരിച്ച നേതാവിൻ്റെ മൃതദേഹം...

അഡ്വക്കേറ്റ് ചന്ദ്രു വീണ്ടും; ജീവജ്യോതി കേസ് സിനിമയാക്കാൻ ജ്ഞാനവേൽ

0
ജയ് ഭീം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ടിജെ ജ്ഞാനവേൽ. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയിൽ സൂര്യയായിരുന്നു ചന്ദ്രുവായി എത്തിയത്. ഇതിന്...

Featured

More News