ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തിങ്കളാഴ്‌ച മുതൽ മഹാകുംഭമേള ഭക്തി സാന്ദ്രമായ ദിനങ്ങൾ. ജനുവരി 13-ലെ പൗഷ് പൗർണിമ സ്‌നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിയും. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് സമാപിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാംസ്‌കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാകുംഭമേളക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സർക്കാറിൻ്റെ ഒരുക്കങ്ങൾ. ഇതിനായി മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ അതിഗംഭീരമായ ഒരുക്കങ്ങൾ. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നാല് പുണ്യനഗരങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാകുംഭമേള നടക്കുക. ഒരു മതസംഗമം എന്നതിന് പുറമെ വിശ്വാസം, ആചാരങ്ങള്‍, ആത്മീയത എന്നിവ ഇഴചേര്‍ന്ന വലിയൊരു ആഘോഷമാണ് മഹാ കുംഭമേള. പുണ്യനദികളിലെ സ്‌നാനം, ഉപവാസം, ദാനധര്‍മങ്ങള്‍ എന്നിവ ഇതിൻ്റെ ആചാരങ്ങളുടെ ഭാഗമാണ്. ഈ ഉത്സവം ഭക്തര്‍ക്ക് മോക്ഷത്തിനുള്ള വഴി തുറന്ന് നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
മഹാകുമ്പമേളയിൽ പങ്കെടുക്കുന്നതിന് എത്തുന്ന തീർത്ഥാടകർക്ക് താമസിക്കുന്നതിനായി 1,50,000 താൽക്കാലിക ടെണ്ടുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 4,50,000 പുതിയ വൈദ്യുത കണക്ഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 6400 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. തീർത്ഥാടകർക്കായി പതിനായിരത്തിലധികം ട്രെയിൻ സർവീസുകൾ. ഇവയിൽ തന്നെ 3300 എണ്ണം സ്പെഷ്യൽ ട്രെയിനുകളാണ്. കൂടാതെ വിവിധ വിമാന സർവീസ് കമ്പനികളും സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.