17 March 2025

കടുവ: ഒരു കഥയെ അതിലേക്ക് വാശി നിറച്ച്, ആക്ഷൻ കയറ്റി നമുക്ക് കാട്ടി തന്നു

വാശി പുറത്ത് പൊട്ടി മുളച്ച കഥകൾ കുറച്ചായി നമുക്ക് കാണിച്ചു തരുന്നു. ഇതും അതേ ഗണത്തിൽ പ്പെട്ടതാണെങ്കിലും അതിന്റെ മോശം കാഴ്ച്ചവെപ്പ് ഈ സിനിമയാണെന്ന് പറയാം.

| അജയ് പള്ളിക്കര

നമുക്ക് നഷ്ട്ടപ്പെട്ട് പോയ ജോണർ തിരിച്ചുപിടിക്കാൻ ഒരു ശ്രെമം. ഒരുപാട് കാലത്തിനു ശേഷം ഷാജി കൈലാസിന്റെ തിരിച്ചു വരവ്. പ്രതീരാജിന്റെ മാസ്സ് ആക്ഷനിലേക്കുള്ള വേഷപകർച്ച. സിനിമ കാണാൻ പോകാൻ ഇതിനപ്പുറം എന്താണ് വേണ്ടത്. പക്ഷെ സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് കടുവയുടെ ഗർജ്ജനം എത്രത്തോളം ഏറ്റു എന്ന് മനസ്സിലായത്.

ഒരു ഷാജി കൈലാസ് സിനിമയാണെന്ന് തോന്നിയില്ല, ഒരു മേക്കിങ് ശൈലിയോ, അത്ര എടുത്ത് പറയത്തക്ക സംവിധാന മികവോ കണ്ടില്ല. മുൻപ് സിനിമകളിൽ കണ്ട തുടർച്ചയായ കഥ അതിന്റെ പോരായ്മ ഈ സിനിമയിലാണ് കണ്ടത്. നല്ലതിനേക്കാൾ മോശം കാര്യങ്ങളാണ് കൂടുതലും. അതുകൊണ്ട് തന്നെ ” ഒരു തവണ കാണാവുന്ന, ചുമ്മാ കണ്ടിരിക്കാവുന്ന ” സിനിമയായാണ് എനിക്ക് കടുവ അനുഭവപ്പെട്ടത്. അതിനപ്പുറത്തേക്ക് ഒന്നും തരാൻ കടുവക്ക് കഴിയാതെയും പോയി.

ആദ്യം നെഗറ്റീവിൽ നിന്നും തുടങ്ങാം എന്ന് കരുതുന്നു. ആദ്യത്തെ നെഗറ്റീവ് Background ഉം music ഉം തന്നെയാണ്. ഒരു നല്ല musuc & background ന്റെ കുറവ് നല്ല രീതിയിൽ സിനിമക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാഴ്ച്ചയെ കൂടുതൽ മോശമാക്കാനാണ് അതിന് സാധിച്ചത്. കേട്ട background വീണ്ടും വീണ്ടും കേൾക്കുക, ആവശ്യമില്ലാതെ കടുവയുടെ ശബ്ദം ഇടക്കിടെ ഇടുക അങ്ങനെ പോരായ്മകൾ ഒരുപാട് ഉണ്ടായിരുന്നു.

സംഗീതത്തിലേക്ക് വന്നാൽ സിനിമയിലെ ആദ്യത്തെ ഗാനവും, അവസാനത്തെ ഗാനവും ഉള്ളതിൽ ഇത്തിരി മെച്ചമായി തോന്നിയുള്ളൂ. രണ്ടാമത് കഥയുടെയും, തിരക്കഥയുടെയും പോരായ്മയാണ്. വാശി പുറത്ത് പൊട്ടി മുളച്ച കഥകൾ കുറച്ചായി നമുക്ക് കാണിച്ചു തരുന്നു. ഇതും അതേ ഗണത്തിൽ പ്പെട്ടതാണെങ്കിലും അതിന്റെ മോശം കാഴ്ച്ചവെപ്പ് ഈ സിനിമയാണെന്ന് പറയാം.

നല്ലൊരു കഥയുടെ പോരായ്മയും ആ കഥ പിന്നീട് തിരക്കഥ ആക്കിയപ്പോഴും അതിലും പോരായ്മ ഉണ്ടായിരുന്നു, സീനുകളുടെ തുടർച്ചയിലെ അപാകതകൾ, അവിടുന്നും ഇവിടുന്നും ഒക്കെ എടുത്ത് വെച്ച പോലത്തെ സീനുകൾ ആ കഥാപാത്രങ്ങളുട തീവ്രത കുറവ്, അത്‌ നമ്മളിലേക്ക് കൂടുതൽ ആഴത്തിൽ എത്തത്തിന്റെ കുറവുകൾ എഴുത്തിൽ കാണാം.

ഷാജി കൈലാസിന്റെ സംവിധാനത്തിലേക്ക് വന്നാൽ കഥയെ അതേ പോലെ എടുക്കാൻ കഴിഞ്ഞെങ്കിലും തന്റെതായ ഒന്നും തന്നെ പ്രേക്ഷകർക്ക് തരാൻ കഴിയാതെ വന്നു. ചില ഷോട്ടുകൾ തുടർച്ചയായി കാണിക്കുമ്പോൾ ഉള്ള ബോർ, പ്രത്വിരാജിന്റെ മീശ പിരിയും, സൈഡ് ഷോട്ടും കൂടുതൽ കൂടുതൽ ആദ്യം മുതൽ അവസാനം വരെയും സിനിമയിൽ കാണിക്കുമ്പോൾ അതെല്ലാം ബോർ ആയി തോന്നി.

പോസിറ്റീവിലേക്ക് വന്നാൽ എല്ലാവരുടെയും പ്രകടനങ്ങൾ എടുത്ത് പറയാം. കഥക്ക് വേണ്ട രീതിയിൽ എല്ലാവരും അഭിനയിച്ചിട്ടുണ്ട്. ആരും തന്നെ മോശം എന്ന് പറയിപ്പിക്കാതെ ചെയ്ത് വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് എടുത്ത് പറയത്തക്ക അഭിനയം ഒന്നും ഉണ്ടായിരുന്നില്ല കാരണം കഥയുടെ ഗതിയും അങ്ങനെ തന്നെയാണ് പോകുന്നത്. രണ്ടാമത് ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു. കുറച്ചു ഓവർ ആണെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും വൃത്തിക്ക് കൈകാര്യം ചെയ്യാൻ, എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആക്ഷൻ രംഗങ്ങൾ കുറച്ചു കഥയെ കൂടുതൽ കാണിച്ചിരുന്നേൽ എന്ന് തോന്നിയിരുന്നു. ആക്ഷനിൽ മോശം തോന്നിയത് ആ രംഗങ്ങളിലെ background തന്നെയാണ്. മൂന്നാമത് സിനിമയിലെ ഡയലോഗ് ആണ്. പറയാൻ കാരണം പ്രഥ്വിരാജിന്റെ ഡയലോഗും അത്‌ ഡെലിവറി ചെയ്യുന്നതും എല്ലാം നന്നായിരുന്നു. ഒപ്പം മറ്റു കഥാപാത്രങ്ങളുടെയും ഡയലോഗുകൾ കുഴപ്പമില്ലായിരുന്നു.

പ്രത്യേകിച്ച് എടുത്ത് പറയാനില്ലാത്ത സീനുകൾ, നമ്മെ ഞെട്ടിച്ച, രോമാഞ്ചം എഴുന്നേറ്റ സീനുകളും ഒന്നും ഉണ്ടായിരുന്നില്ല. ഒരു കഥയെ അതിലേക്ക് വാശി നിറച്ചു, ആക്ഷൻ കയറ്റി നമുക്ക് കാട്ടി തന്നു. അവസാനിച്ചപ്പോഴും ഒരു ഫീലും തന്നില്ല എന്ന് വേണം പറയാൻ. ചിലപ്പോൾ വിചാരിച്ചു താന്തോന്നി എന്ന സിനിമയുടെ മറ്റൊരു വേർഷൻ ആണോ ഇതെന്നു കാരണം കഥയും ആ രീതിയിലാണ് പോകുന്നതും.

Share

More Stories

വിൻഡീസിനെ വീഴ്ത്തി; ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ

0
അന്താരാഷ്‌ട്ര മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ. ഇന്ന് നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...

കോൺഗ്രസ് നേതാക്കൾക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകാൻ കെപിസിസി

0
എ ഐ യുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തിരിച്ചും മറിച്ചും നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, സംഘടനാ...

ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കടൽപ്പക്ഷികളിൽ അൽഷിമേഴ്‌സ് പോലുള്ള രോഗത്തിന് കാരണമാകുന്നു; പഠനം

0
കടൽപ്പക്ഷികളിൽ പ്ലാസ്റ്റിക് കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിന് സമാനമായി തലച്ചോറിന് കേടുപാടുകൾ വരുത്തുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. സമീപ ദശകങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം വളർന്നുവരുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നമായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ 70 വർഷത്തിനിടയിൽ കുത്തനെ...

വില കുതിച്ചുയരുന്നു; അമേരിക്ക യൂറോപ്യൻ യൂണിയനോട് മുട്ടകൾ ആവശ്യപ്പെടുന്നു

0
ആഭ്യന്തര വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, അധിക മുട്ട ഇറക്കുമതി ഉറപ്പാക്കാൻ യുഎസ് കൃഷി വകുപ്പ് (യുഎസ്ഡിഎ) നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഉൽപ്പാദകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡാനിഷ് മുട്ട അസോസിയേഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്...

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് സുനിത വില്യംസിന് നാസ എത്ര രൂപ നൽകി?

0
സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഒമ്പത് മാസത്തിലേറെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങും. എട്ട് ദിവസത്തേക്കാണ് അവരുടെ...

സൗമ്യത കൈവിട്ട് പൊട്ടിത്തെറിക്കുന്ന ശ്രീകണ്ഠൻ നായർ; 24 ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’

0
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ ടെലിവിഷൻ താരമാണ് ആർ ശ്രീകണ്ഠൻ നായർ എന്ന എസ്കെഎൻ. അതിൻ്റേതായ ചില പ്രശ്നങ്ങളും, അതിലേറെ നേട്ടങ്ങളും കൊണ്ടാണ് 24 ന്യൂസ്...

Featured

More News