6 March 2026

മാധ്യമത്തിലെ പ്രൂഫ് റീഡർമാരെ കൂട്ടത്തോടെ പിരിച്ചുവിടൽ; പ്രതിഷേധവുമായി കേരളപത്രപ്രവർത്തക യൂണിയൻ

സ്ഥാപനത്തിലെ സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിൻ്റെ തുടക്കമാണ് ടെസ്റ്റ് ഡോസ് എന്ന നിലയിൽ പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ചുവിടൽ.

24 പ്രൂഫ് റീഡർമാരെ പിരിച്ച് വിട്ടുന്നതിൽ പ്രതിക്ഷേധിച്ച് മാധ്യമം പത്രത്തിലെ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സമരരംഗത്ത് വന്നിരിക്കുകയാണ്. മാധ്യമത്തിലെ പ്രൂഫ് റീഡർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുമായി കേരളപത്രപ്രവർത്തക യൂനിയൻ രംഗത്തെത്തി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കേരളപത്രപ്രവർത്തക യൂനിയൻ മുന്നോട്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് എംവി വിനീത അറിയിച്ചു.

അതേസമയം, ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്‌തു തുടങ്ങി. സ്ഥാപനത്തിലെ സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിൻ്റെ തുടക്കമാണ് ടെസ്റ്റ് ഡോസ് എന്ന നിലയിൽ പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ചുവിടൽ.

രണ്ട് വർഷമായി ശമ്പളം മുടക്കി മാധ്യമം മാനേജ്‌മെൻ്റ് ജീവനക്കാരെ ദ്രോഹിച്ച് വരുകയാണ്. ക്ലാസ് താഴ്‌ത്തി ശമ്പളം കുറക്കുകയും ചെയ്‌തു. അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിൻ്റെ പ്രതികാരമായി ശമ്പളം സ്ലാബുകളായി ഘട്ടം ഘട്ടമായാണ് നൽകുന്നത്. മാധ്യമം പ്രസിദ്ധീകരണങ്ങളിൽ പൂർണമായ യന്ത്രവൽക്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണത്രെ പ്രൂഫ് വിഭാഗത്തിലെ പിരിച്ചുവിടൽ എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്.

1947ലെ വ്യവസായ തർക്ക നിയമം 25N- ഉപവകുപ്പ് (1) പ്രകാരമാണ് നടപടി. പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വർധിപ്പിക്കാൻ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷൻ കൊണ്ടുവരും എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്. പ്രൂഫ് വിഭാഗത്തിൽ പുതിയ സംവിധാനം സ്ഥാപിക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News