22 February 2025

കൂട്ട ആത്മഹത്യ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ; ദുരൂഹത തുടരുന്നു, പോലീസ് അന്വേഷണം ഊർജിതമാക്കി

ആ​ദ്യഘട്ടത്തിൽ മനീഷിൻ്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്നത് പോലീസ് ഉറപ്പിച്ചു. മൂന്ന് പേരെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. വീടിൻ്റെ കതക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.

ഒരാഴ്‌ചയായി മനീഷ് ഓഫീസിൽ എത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ച്‌ എത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്ത് ദുർ​ഗന്ധം ഉണ്ടായിരുന്നു. ആ​ദ്യഘട്ടത്തിൽ മനീഷിൻ്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.

കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽക്കരുമായി ബന്ധം സൂക്ഷിക്കുന്നവർ ആയിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

അമ്മയെ കൊലപ്പെടുത്തി മനീഷും സ​ഹോദരിയും ആത്മഹത്യ ചെയ്‌തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഹിന്ദിയിൽ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിന്‍റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Share

More Stories

ബാലാസാഹേബിൻ്റെ പ്രവർത്തകനാണ്, എന്നെ നിസാരമായി കാണരുത്; ഏകനാഥ് ഷിൻഡെ വീണ്ടും

0
മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരിച്ചതുമുതൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തൻ്റെ പ്രസ്‌താവനകളിലൂടെ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മൂർച്ചയുള്ള മനോഭാവവും തുറന്ന അഭിപ്രായങ്ങളും രാഷ്ട്രീയ ഇടനാഴികളിൽ കോളിളക്കം സൃഷ്ടിക്കുന്നു. അടുത്തിടെ, അദ്ദേഹം...

‘പൈങ്കിളി’ ആർത്തു ചിരിച്ച് കാണാനുള്ളത്; തീയറ്ററുകളില്‍ മികച്ച പ്രതികരണം

0
തിയേറ്ററുകളിൽ അടുത്തിടെ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകൾ ആയിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്‌തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് 'പൈങ്കിളി'...

രാഹുല്‍ ഗാന്ധി പറഞ്ഞിട്ടും അനുസരിക്കാത്ത തരൂരിനെ അവഗണിക്കാൻ കോണ്‍ഗ്രസ്

0
ഹൈക്കമാണ്ടിൽ നിന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഭിന്നതല്ലേ വിഷയങ്ങളിൽ സംസാരിച്ചിട്ടും ലേഖന വിവാദത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിൽ...

സെലെൻസ്‌കിക്ക് എതിരെ അമേരിക്കയുടെ പ്രതിഷേധം; ട്രംപിനെ കുറിച്ചുള്ള പ്രസ്‌താവനക്ക് അഞ്ചുലക്ഷം കോടി രൂപ

0
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന കരാറിൻ്റെ സാധ്യതകൾക്ക് ഇടയിൽ അമേരിക്കയുടെ പങ്ക് നിരന്തരമായ ചർച്ചകളിൽ തുടരുന്നു. സമാധാന ചർച്ചകളെ യുഎസ് സ്വാധീനിക്കുക മാത്രമല്ല, ഉക്രെയ്‌നിനുമേൽ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ,...

‘കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാം’: എംവി ഗോവിന്ദൻ

0
കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി സഹകരിക്കണമെങ്കിൽ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഈ പാർട്ടിയിലേക്ക് വരണം എന്നൊരു ചിന്ത...

രഞ്ജി ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്‌കർ; കിരീടം ഉയര്‍ത്തൂവെന്ന് സഞ്ജു സാംസൺ

0
രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടിയതിൽ കേരളത്തിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. രഞ്ജി ട്രോഫി നേടാൻ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. അതേസമയം രഞ്ജി...

Featured

More News