യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യരുടെ വിജയമാണ് ആവശ്യമെന്ന് അഭിപ്രായപ്പെട്ട് മാമൂട്ടി രംഗത്തെത്തി. കൊച്ചിയിലെ ഇടപ്പള്ളിയിൽ സംവിധായകൻ Tടിവി ചന്ദ്രന്റെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതം ആഘോഷിക്കുന്ന ആദരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇപ്പോൾ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ ആർ ജയിക്കുമെന്നറിയില്ല. പക്ഷേ മനുഷ്യർ ജയിക്കണം. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെ,” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മനുഷ്യപക്ഷം ഉന്നയിക്കുന്ന കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പൊന്തൻമാട’ പോലുള്ള സിനിമകൾ സമൂഹബോധമുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയതായും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയുടെ കേരള റീജ്യൺ സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകരായ കമൽ, ജോഷിമാത്യു , നടന്മാരായ ഷൈൻ ടോം ചാക്കോ, സുധീഷ്, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.























