പുരുഷന്മാർക്ക് അവരുടെ പരാതികൾ അറിയിക്കാൻ ‘മെൻസ് കമ്മീഷൻ’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. രാഹുൽ ഈശ്വറും മുകേഷ് എം. നായരും ചേർന്നാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പുരുഷന്മാർക്ക് നേരിടുന്ന പ്രശ്നങ്ങളും പരാതികളും ഈ വെബ്സൈറ്റ് വഴി അറിയിക്കാമെന്ന് സംഘാടകർ അറിയിച്ചു.
ഇതിനിടെ, ബസിൽ ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവ് ദീപക്കിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ‘മെൻസ് കമ്മീഷൻ’ പ്രഖ്യാപിച്ചു. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.























