5 July 2024

മെറ്റ ഇന്ത്യയിലെ വാട്ട്‌സ്ആപ്പിൽ എഐ അസിസ്റ്റൻ്റ് അവതരിപ്പിച്ചു

ഇതുപയോഗിച്ചാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ജനറേറ്റീവ് എഐ പ്രാപ്‌തമാക്കിയ സെർച്ച്‌ കേപ്പബിലിറ്റീസ്, അസ്സിസ്റ്റൻസ്, ഇൻഫോർമേഷൻ സീക്കിങ് എബിലിറ്റീസ്, മറ്റ് സവിശേഷതകള്‍ എന്നിവയില്‍ ടാപ്പ് ചെയ്യാം.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അതിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അസിസ്റ്റൻ്റ് അവതരിപ്പിച്ചു. ഇതുപയോഗിച്ചാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ജനറേറ്റീവ് എഐ പ്രാപ്‌തമാക്കിയ സെർച്ച്‌ കേപ്പബിലിറ്റീസ്, അസ്സിസ്റ്റൻസ്, ഇൻഫോർമേഷൻ സീക്കിങ് എബിലിറ്റീസ്, മറ്റ് സവിശേഷതകള്‍ എന്നിവയില്‍ ടാപ്പ് ചെയ്യാം.

അതേസമയം മെറ്റാ എഐ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് സ്വയം ചിത്രങ്ങള്‍ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു ഓപ്ഷണല്‍ ഫീച്ചറില്‍ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് പുതിയ ഓണ്‍ലൈൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഇത് ഉപയോക്താക്കളുടെ എഐ പവർഡ് ചിത്രങ്ങൾ സൃഷ്ടിക്കും. ഭാവിയിലെ ആപ്പ് അപ്‌ഡേറ്റിൽ ഇത് പുറത്തിറങ്ങും. ഒരൊറ്റ സെറ്റ് ഫോട്ടോകൾ എടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ പ്രാപ്തരാക്കും.

ജനറേറ്റ് ചെയ്‌ത ചിത്രങ്ങള്‍ അവയുടെ രൂപഭാവം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെറ്റ് അപ്പ് ഫോട്ടോകള്‍ ഉപയോക്താക്കള്‍ നല്‍കേണ്ടതുണ്ട്. പ്രധാനമായും, ഉപയോക്താക്കള്‍ക്ക് ഈ സവിശേഷതയുടെ മേല്‍ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും. കൂടാതെ മെറ്റാ സി സെറ്റിങ്ങ്സുകള്‍ വഴി ഏത് സമയത്തും അവരുടെ സെറ്റ് അപ്പ് ഫോട്ടോകള്‍ ഇല്ലാതാക്കാനും കഴിയും.

സെറ്റ് അപ്പ് ചിത്രങ്ങള്‍ എടുത്ത ശേഷം, ഉപയോക്താക്കള്‍ക്ക് മെറ്റാ എഐ സംഭാഷണത്തില്‍ “Imagine me” എന്ന് ടൈപ്പ് ചെയ്തുകൊണ്ട് മെറ്റാ എഐയോട് സ്വയം ഒരു എഐ ഇമേജ് സൃഷ്ടിക്കാൻ അഭ്യർത്ഥിക്കാം. കൂടാതെ, “@Meta AI imagine me” എന്ന് ടൈപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് മറ്റ് ചാറ്റുകളില്‍ ഈ ഫീച്ചർ ഉപയോഗിക്കാം.എഐ ഉണ്ടാക്കുന്ന ചിത്രം ആപ്പ് ചാറ്റില്‍ ഓട്ടോമാറ്റിക്ക് ആയി പങ്കിടും.

ഉപയോക്തൃ സ്വകാര്യത എല്ലായിപ്പോഴും ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കും. മെറ്റാ എഐ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചർ വികസിപ്പിച്ചുകൊണ്ട് ഇരിക്കുന്നതേ ഉള്ളു. അത് ഭാവിയിലെ അപ്‌ഡേറ്റില്‍ ലഭ്യമാകും.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News