6 March 2026

‘മെറ്റയുടെ എഐ’ ഉപഭോക്താവ് മരിച്ചാലും സോഷ്യൽ മീഡിയ ആക്ടീവ് ആക്കും

ആക്കൗണ്ടുകൾ സജീവമാക്കി നിർത്തുന്ന ലാർജ് ലാംഗ്വേജ് മോഡലിനാണ് പേറ്റന്റ്

ഉപഭോക്താവ് മരിച്ചാലും സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമാക്കി നിർത്താൻ‌ മെറ്റയുടെ എഐയുടെ ഫീച്ചർ. ഇതിനായുള്ള പേറ്റന്റ് നേടി കഴിഞ്ഞിരിക്കുകയാണ് മെറ്റ. ഉപഭോക്താവ് മരണപ്പെട്ടാലോ ദീർഘകാലം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്നാലോ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെ സഹായത്തോടെ ആക്കൗണ്ടുകൾ സജീവമാക്കി നിർത്തുന്ന ലാർജ് ലാംഗ്വേജ് മോഡലിനാണ് മെറ്റ പേറ്റന്റ് നേടിയിരിക്കുന്നത്.

ചീഫ് ടെക്നോളജി ഓഫീസറായ ആൻഡ്രൂ ബോസ്വർത്ത് ആണ് പേറ്റന്റിനായി 2023ൽ സമീപിച്ചത്. ഉപയോക്താവ് മരിച്ചാൽ, അയാൾക്ക് ഒരിക്കലും സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുവരാൻ കഴിയാതെ വന്നാൽ ഈ വിടവ് നികത്തുന്നതിനായി, ഒരു ഉപയോക്താവ് എങ്ങനെ പെരുമാറുന്നുവെന്ന് മനസിലാക്കാൻ, കമന്റുകൾ, ലൈക്കുകൾ, ഉള്ളടക്കം തുടങ്ങിയ ഡാറ്റയിൽ ഒരു AI മോഡലിനെ പരിശീലിപ്പിച്ചു കൊണ്ട് ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ സാന്നിധ്യത്തിൻ്റെ ഒരു ഡിജിറ്റൽ ക്ലോൺ സൃഷ്ടിക്കുകയാണ് മെറ്റ ചെയ്യുന്നത്.

എഐ വഴി സൃഷ്ടിച്ച ഡിജിറ്റൽ ക്ലോണിന് മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്യാനും, കമന്റ് ചെയ്യാനും, സന്ദേശങ്ങൾക്ക് മറുപടി നൽകാനും കഴിയും. മരിച്ച വ്യക്തിയുടെ വീഡിയോ, ഓഡിയോ കോളുകൾ മറ്റുള്ളവരുമായി അനുകരിക്കാൻ എഐ മോഡലിനെ അനുവദിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചും പേറ്റന്റിലെ പരാമർശങ്ങളിൽ ഉൾപ്പെടുന്നു.

ഒരു വ്യക്തി മരിച്ചാൽ അയാളുടെ അക്കൗണ്ടിന് എന്ത് സംഭവിക്കുമെന്ന് മെറ്റാ ചിന്തിക്കുന്നത് ഇതാദ്യമല്ല. ഏകദേശം 10 വർഷം മുമ്പ്, മരിച്ച വ്യക്തിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു “ലെഗസി കോൺടാക്റ്റ്” തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അനുവദിക്കുന്ന ഒരു ഫേസ്ബുക്ക് ഫീച്ചർ കമ്പനി പുറത്തിറക്കിയിരുന്നു.

2023ൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ലെക്‌സ് ഫ്രീഡ്‌മാൻ്റെ പോഡ്‌കാസ്റ്റിൽ മരിച്ച ആളുകളുടെ റിയലിസ്റ്റിക് വെർച്വൽ അവതാറുകളെ കുറിച്ച് സംസാരിച്ചിരുന്നു.

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

0
വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

Featured

More News