6 March 2026

നായയുടെ അക്രമണത്തിൽ ഗർഭം അലസി; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ യാനിന് നേരെ ചാടി വീഴുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന് പോയ യാന്‍ പുറകോട്ട് മറിഞ്ഞ് വീഴുകയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു.

വളർത്തു നായയുടെ അക്രമണത്തിൽ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉടമയോട് നിർദ്ദേശിച്ച് കോടതി. നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ് തന്‍റെ വളർത്തുനായ മൂലം ഇത്തരത്തിലൊരു പണി കിട്ടിയത്.

ഷാങ്ഹായ് സ്വദേശിയായ യാൻ എന്ന 41 കാരിയാണ് നായയെ കണ്ട് ഭയന്ന് പോയത്. അമിത ഭയം മൂലം അവരുടെ ഗർഭാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് യാന്‍ കോടതിയില്‍ വാദിച്ചു. കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനാടുവില്‍ മൂന്ന് വര്‍ഷം നീണ്ട ഐവിഎഫ് ചികിത്സയ്ക്ക് ശേഷമാണ് യാൻ ഗർഭിണിയായത്. എന്നാൽ ആ കുഞ്ഞിനെ ഗർഭാവസ്ഥയിൽ വെച്ച് തന്നെ അവർക്ക് നഷ്ടപ്പെട്ടു. കുഞ്ഞിനെ നഷ്ടമാകുമ്പോള്‍ യാന്‍ 15 ആഴ്ച ഗര്‍ഭിണിയായിരുന്നു.

കൊറിയർ സ്റ്റേഷനിൽ എത്തിയ ഒരു പാക്കേജ് എടുക്കാനായി തന്‍റെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റി ഏരിയയിലൂടെ നടക്കുന്നതിനിടയിലാണ് അയൽവാസിയുടെ ഗോൾഡൻ റിട്രീവർ അപ്രതീക്ഷിതമായി യാനെ ആക്രമിക്കാനായി ഓടി അടുത്തത്. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ യാനിന് നേരെ ചാടി വീഴുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന് പോയ യാന്‍ പുറകോട്ട് മറിഞ്ഞ് വീഴുകയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു.

വീണിടത്ത് നിന്നും ഒരു വിധത്തില്‍ എഴുന്നേറ്റ് നായയില്‍ നിന്നും രക്ഷപ്പെടാനായി യാന്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെയില്‍ അടിവയറ്റില്‍ ഭീകരമായ വേദന അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നെന്ന് അവര്‍ കോടതിയെ അറിയിച്ചു.

വർഷങ്ങളോളം കാത്തിരിന്ന് അവസാനം ലഭിച്ച കുഞ്ഞിനെ ഒന്ന് കാണുക പോലും ചെയ്യാതെ നഷ്ടപ്പെട്ടതോടെ തന്‍റെ ജീവിതത്തിലെ സന്തോഷം നഷ്ടമായെന്നും പറഞ്ഞറിയിക്കാൻ സാധിക്കാത്ത വേദനയിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നുമാണ് യാൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംഭവത്തിൽ നായയുടെ ഉടമയായ ലിയ്ക്കെതിരെ യാൻ തന്നെയാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് നായയുടെ ആക്രമണത്തിൽ യാനിന് ഉണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് 90,000 യുവാൻ നായ ഉടമയായ ലീ നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News