7 March 2025

കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; ഇവര്‍ക്കൊപ്പം മുംബൈ വരെ മറ്റൊരു യുവാവും

പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്

മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്‌ച കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്‌തുവെന്നും വിവരമുണ്ട്.

റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ ഇറങ്ങി. മൂന്നരയോടെയാണ് പന്‍വേലില്‍ എത്തിയത്. അവിടെ നിന്ന് സബര്‍ബന്‍ ട്രെയിനില്‍ സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് പറയുന്നു.

പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിൻ്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെ ആണ് കാണാതായത്. താനൂര്‍ പൊലീസ് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും പരീക്ഷയും എഴുതിയിരുന്നില്ല.

Share

More Stories

സർവകലാ ശാലയിലെ സംഘർഷം; ബംഗാൾ മന്ത്രിക്കും ഡ്രൈവർക്കും എതിരെ പോലീസ് എഫ്ഐആർ

0
കൊൽക്കത്ത: മാർച്ച് ഒന്നിന് ജാദവ്പൂർ സർവകലാശാല (ജെയു) കാമ്പസിനുള്ളിൽ മന്ത്രിയുടെ വാഹനം ഇടിച്ചു രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കൊൽക്കത്ത പോലീസ് കേസ്സെടുത്തു. പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി...

അപൂർവ ‘ഭീമൻ ജെറ്റ്’; ഭൂമിയിൽ നിന്ന് 50 മൈൽ ഉയരത്തിൽ മിന്നൽ, ബഹിരാകാശ യാത്രികൻ പകർത്തി

0
യുഎസ് തീരപ്രദേശത്തിന് ഏകദേശം 50 മൈൽ ഉയരത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു അപൂർവ 'ഭീമൻ ജെറ്റ്' മിന്നലിൻ്റെ ഫോട്ടോ ബഹിരാകാശത്ത് നിന്ന് പകർത്തി. 2024 നവംബർ 19ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS)...

സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ; 15 പേർക്ക് പരിക്ക്

0
സൈനിക അഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്- ഫയർ സൈനിക അഭ്യാസത്തിനിടെ ആണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന്...

2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള മുതിർന്നവരിൽ പകുതിയിലധികം പൊണ്ണത്തടിയുള്ളവരായിരിക്കും; റിപ്പോർട്ട്

0
2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള മുതിർന്നവരിൽ പകുതിയിലധികം പേരും യുവാക്കളിലും കുട്ടികളിലും മൂന്നിലൊന്ന് പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആകുമെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രവചിക്കുന്നു. ലോകാരോഗ്യ സംഘടന അമിതഭാരത്തെ നിർവചിക്കുന്നത്, ഉയരത്തെയും...

2025 ലെ ആഗോള ഭീകരവാദ സൂചികയിൽ പാകിസ്ഥാൻ രണ്ടാം സ്ഥാനത്ത്

0
ഭീകരാക്രമണങ്ങളിലെ വൻ കുതിച്ചുചാട്ടവും സിവിലിയൻ മരണങ്ങളുടെ എണ്ണവും വർദ്ധിച്ചതോടെ 2025 ലെ ആഗോള ഭീകരതാ സൂചിക (ജിടിഐ)യിൽ പാകിസ്ഥാന് രണ്ടാം സ്ഥാനം ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പ്രസിദ്ധീകരിച്ച...

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ല: നിർമാതാക്കളുടെ സംഘടന

0
ഹിംസാത്മകമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകം ആകാമെന്നും എന്നാൽ സിനിമയ്ക്ക് സെൻസറിംഗ് സംവിധാനമുണ്ട്. യൂട്യൂബും ഒടിടിയും വഴി വയലൻസും സെക്‌സും...

Featured

More News